ലഖ്നൗ: മകരസംക്രാന്തി ദിനമായ ഇന്ന് ലക്ഷക്കണക്കിന് തീർത്ഥാടകർ ത്രിവേണി സംഗമത്തിലെത്തി പവിത്ര സ്നാനം നടത്തി. മഹാകുംഭ മേളയുടെ ആദ്യ ദിനമായ ഇന്നലെ ഒന്നരക്കോടി പേരാണ് പുണ്യസ്നാനം നടത്തിയത്.
Also Read: മഹാകുംഭ മേളക്ക് ഇന്ന് തുടക്കം, പ്രയാഗ് രാജിൽ എത്തുക 45 കോടിയിലേറെ ഭക്തർ
മകരസംക്രാന്തി ദിനമായ ഇന്ന് രാവിലെതന്നെ സ്നാനഘട്ടുകളിൽ വൻ ഭക്തജനത്തിരക്കായിരുന്നു. ഇന്ന് മൂന്ന് കോടി ഭക്തർ പ്രയാഗ് രാജിലെത്തുമെന്നാണ് പ്രതീക്ഷ. സനാതന ധർമ്മത്തിലെ 13 അഖാരകളും ഇന്നത്തെ പവിത്ര സ്നാനത്തിൽ പങ്കെടുക്കുമെന്നതിനാൽ സംക്രാന്തി ദിനത്തിലെ പുണ്യസ്നാനത്തിന് ഏറെ സവിശേഷതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഖാരകൾ എത്തുന്ന സമയമവും മറ്റ് വിശദാംശങ്ങളും സംസ്ഥാന സർക്കാർ പങ്കുവച്ചിരുന്നു.
Also Read: കീരിയും പാമ്പും തമ്മിൽ പൊരിഞ്ഞ പോരാട്ടം, വീഡിയോ വൈറൽ
12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹത്തായ ആത്മീയ സംഗമമാണ് ഈ മഹാ കുംഭമേള. ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യസംഗമമായ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്നതിനായി കോടിക്കണക്കിന് ഭക്തരാണ് പ്രയാഗ്രാജിലേക്ക് എത്തിച്ചേരുന്നത്. തിരക്കുകൾ നിയന്ത്രിക്കുന്നതിനും തീർത്ഥാടകരെ സഹായിക്കുന്നതിനുമുള്ള എല്ലാ ഒരുക്കങ്ങളും യുപി സർക്കാർ ഒരുക്കിയിട്ടുണ്ട്. 10000 ഏക്കറിലാണ് മഹാകുംഭ നഗർ എന്ന താത്ക്കാലിക നഗരം ഒരുക്കിയിരിക്കുന്നത്. ഇവിടെ ഒരേസമയം ഒരുകോടി ഭക്തരെവരെ ഉൾക്കൊള്ളാനാകും. മഹാ കുംഭമേളയിൽ 40 കോടിയിലധികം ഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. അതിലൂടെ ഉത്തർപ്രദേശിന്റെ സാമ്പത്തികമായി വൻനേട്ടമായിരിക്കും ഉണ്ടാകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.