താമരയെ തീർത്തും ഉപേക്ഷിച്ച തമിഴ്നാടാണ് ഇപ്പോൾ ഹീറോയായി മാറുന്നത്. പുതുച്ചേരിയിലെ ഒരു സീറ്റുൾപ്പടെ നാൽപത് സീറ്റുകളിലും ഗംഭീരവിജയമാണ് നേടിയിരിക്കുന്നത്. അണ്ണാ ഡിഎംകെ, എൻഡിഎ മുന്നണികൾ രണ്ട് സീറ്റുകളിൽ മാത്രമാണ് ചെറുത്ത് നിൽപ്പ് കാഴ്ച്ച വെച്ചത്. എന്നാൽ ഇഞ്ചോടിഞ്ച് പോരാടിയും താമര വിരിയിച്ചില്ല എന്നത് ഇന്ത്യ മുന്നണിയുടെ സമഗ്രാധിപത്യമാണ് തമിഴ്നാട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
വോട്ടെണ്ണലിന്റെ ആദ്യ മിനിറ്റുകളിൽ എക്സിറ്റ് പോൾ ഫലങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ട് ആരംഭിച്ച ആധിപത്യം അവസാനം വരെ നിലനിർത്താൻ ഇന്ത്യ മുന്നണിക്ക് സാധിച്ചു. വിരുദുനഗർ, ധർമപുരി ഒഴികെ മറ്റൊരിടത്തും കാലു വെക്കാനുള്ള സ്പേസ് പോലും ഡി എം കെ എൻഡിഎയ്ക്ക് നൽകിയില്ല എന്നതാണ് തമിഴ്നാട്ടിൽ തീപാറും പോരാട്ടം തന്നെയെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്നത്.
ഡിഎംകെ സഖ്യത്തിന് അണ്ണാ ഡിഎംകെ സഖ്യത്തിൽ ഡിഎംഡികെയിലെ വിജയകാന്തിന്റെ മകൻ വിജയ് പ്രഭാകർ മത്സരിച്ച വിരുദുനഗർ, എൻഡിഎയിൽ പാട്ടാളി മക്കൾ കക്ഷി അധ്യക്ഷൻ അൻപുമണി രാംദാസിന്റെ ഭാര്യ സൗമ്യ രാംദാസ് മത്സരിച്ച ധർമപുരിയിലും മാത്രമാണ് മത്സരം നേരിടേണ്ടി വന്നത്. ഇരുവരും ഏഴ് റൗണ്ടുകൾ മുന്നിട്ടു നിന്നിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ഇവിടെയും ഇന്ത്യ മുന്നണി സ്ഥാനാർത്ഥികൾ കത്തി കയറി.
ഡിഎംകെയുടെ നേതൃത്വത്തിൽ 2019ലും 2021ലും രൂപീകരിച്ച മഴവിൽ സഖ്യം. അതാണ് പിന്നീട് ഇന്ത്യ മുന്നണിയായത്. രാജ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ത്യ മുന്നണിയ്ക്ക് വോട്ട് ചെയ്യാനായാരുന്നു തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ജനങ്ങളോട് ആവശ്യപ്പെട്ടത്. ഡിഎംകെയുടെ പ്രകടന പത്രിക പോലും ദേശീയ തലത്തിലേയ്ക്കായിരുന്നു. ഇന്ത്യ മുന്നണിയുടെ നേതൃനിരയിലെ എം കെ സ്റ്റാലിന്റെ സ്ഥാനം ഒരു വട്ടം കൂടി ഉറപ്പിയ്ക്കുകയാണ് തമിഴ് നാട്ടിലെ ഈ സമ്പൂർണ വിജയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.