ലഖിംപൂർഖേരി കേസ്; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 18, 2022, 12:14 PM IST
  • പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ളവയിൽ മരിച്ചയാൾക്ക് വെടിയേറ്റ പരിക്ക് ഇല്ലെന്നുള്ള വസ്തുതകളും ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്
  • മാർച്ച് 16 ന്, ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിന്റെയും ആശിഷ് മിശ്രയുടെയും പ്രതികരണം സുപ്രീം കോടതി തേടിയിരുന്നു
ലഖിംപൂർഖേരി കേസ്; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: ലഖിംപൂർ ഖേരി അക്രമക്കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ആഷിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധിയിൽ സുപ്രീംകോടതി നേരത്തെ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം നിർദ്ദേശിച്ചതുപോലെ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയില്ലെന്ന വസ്തുതയും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ശക്തമായി ചൂണ്ടിക്കാട്ടിയിരുന്നു.

വിപുലമായ കുറ്റപത്രം ഹൈക്കോടതി പരിഗണിച്ചില്ലെന്നും ഒരാൾക്ക് വെടിയേറ്റെന്നാരോപിച്ചുള്ള എഫ്‌ഐആറിനെയാണ് ആശ്രയിക്കുന്നതെന്നുമുള്ള കർഷകർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷൺ എന്നിവരുടെ വാദങ്ങൾ ബെഞ്ച് ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലന്ന് മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി വാദിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ളവയിൽ മരിച്ചയാൾക്ക് വെടിയേറ്റ പരിക്ക് ഇല്ലെന്നുള്ള വസ്തുതകളും ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. മാർച്ച് 16 ന്, ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിന്റെയും ആശിഷ് മിശ്രയുടെയും പ്രതികരണം സുപ്രീം കോടതി തേടിയിരുന്നു.

ALSO READ: Lakhimpur Kheri Violence | ലഖിംപൂർ ഖേരി കൂട്ടക്കൊല; കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ജാമ്യം

മാർച്ച് 10ന് പ്രധാന സാക്ഷിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് കർഷകർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പരാമർശിച്ചതിനെത്തുടർന്ന് സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബർ മൂന്നിന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ ലഖിംപൂർ ഖേരിയിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.

ഉത്തർപ്രദേശ് പോലീസ് എഫ്‌ഐആർ പ്രകാരം ആശിഷ് മിശ്ര ഇരുന്ന എസ്‌യുവി വാഹനം നാല് കർഷകരെ ഇടിച്ചിട്ടിരുന്നു. സംഭവത്തെ തുടർന്ന് രോഷാകുലരായ കർഷകർ ഡ്രൈവറെയും രണ്ട് ബിജെപി പ്രവർത്തകരെയും മർദിച്ചു. കേന്ദ്രസർക്കാർ ഇപ്പോൾ റദ്ദാക്കിയ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷ പാർട്ടികളുടെയും കർഷക സംഘങ്ങളുടെയും രോഷത്തിന് കാരണമായ അക്രമത്തിൽ ഒരു പത്രപ്രവർത്തകനും കൊല്ലപ്പട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News