Mumbai: SBIയ്ക്ക് പിന്നാലെ ഒപ്പം ഭവന വായ്പാ പലിശ നിരക്കുകൾ കുറച്ച് കൂടുതൽ ബാങ്കുകൾ.
HDFC Bank, Kotak Mahindra Bank എന്നീ ബാങ്കുകളാണ് ഭവന വായ്പാ പലിശ നിരക്കുകൾ (Home Loan) കുറച്ചിരിയ്ക്കുന്നത്. HDFC Bank 5 ബേസിസ് പോയിൻറാണ് പലിശ നിരക്കുകൾ കുറച്ചത്. മാര്‍ച്ച് 4 മുതല്‍ പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തിൽ വരും. HDFC റീട്ടെയ്ൽ ഭവന വായ്പകൾ എടുത്തിട്ടുള്ള എല്ലാ ഉപഭോക്താക്കൾക്കും ഇതിന്‍റെ പ്രയോജനം ലഭിയ്ക്കും .
അതേസമയം, ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ നിരക്കാണ് നിലവില്‍ Kotak Mahindra Bank വാഗ്ദാനം ചെയ്യുന്നത്. കോട്ടക് മഹീന്ദ്ര ബാങ്ക് (Kotak Mahindra Bank) ഭവന വായ്പാ നിരക്കിൽ 10 ബേസിസ് പോയിന്‍റുകളുടെ കുറവാണ് വരുത്തിയത്. മാർച്ച് 31 വരെ ഉപഭോക്താക്കൾക്ക് 6.65% പലിശ നിരക്കിൽ ഭവനവായ്പ ലഭിക്കും.
Also read: Amazon: കച്ചവട രീതി അന്വേഷിക്കണമെന്ന് മൊബൈൽ റീടെയ്‌ലർമാർ, ആമസോണിന് പുതിയ വെല്ലുവിളി
നിലവിലെ ഏറ്റവും താഴ്ന്ന പലിശ നിരക്കാണ് ഇത്. 6.65% പലിശ നിരക്ക് പുതിയ ഭവന വായ്പകൾക്കും ബാലൻസ് ട്രാൻസ്ഫർ ഭവന വായ്പകൾക്കും ബാധകമാണ്.
മാര്‍ച്ച് 31 വരെ ഭവന വായ്പകള്‍ക്ക് 6.70% പലിശ നിരക്കാണ് ഈടാക്കുകയെന്ന് എസ്ബിഐ തിങ്കളാഴ്ച്ച അറിയിച്ചിരുന്നു. കൂടാതെ, മാര്‍ച്ച് 31 വരെ വായ്പകളുടെ പ്രോസസി൦ഗ് ഫീയും ബാങ്ക് പൂര്‍ണമായി ഒഴിവാക്കിയിരിയ്ക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.