Fuel Price Hike : റഷ്യ - ഉക്രെയിൻ യുദ്ധ ഭീതി; ഇന്ധന വിലയുടെ കാര്യത്തിൽ നെഞ്ചിടിപ്പ്

നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിന്റെ അടുത്ത് എത്തി കഴിഞ്ഞു

Written by - Zee Malayalam News Desk | Last Updated : Feb 23, 2022, 12:55 PM IST
  • ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വൻതോതിൽ കുതിച്ച് ഉയർന്നിരിക്കുകയാണ്.
  • അതേസമയം വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച് ക്രൂഡ് ഓയിൽ വില ഇനിയും ഉയരും.
  • ഇതിന് കാരണം, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ആകെ ക്രൂഡ് ഓയിലിന്റെ മൂന്നിലൊന്നും നൽകുന്നത് റഷ്യയിൽ നിന്നാണെന്നുള്ളത് കൊണ്ടാണ്.
  • നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിന്റെ അടുത്ത് എത്തി കഴിഞ്ഞു
Fuel Price Hike : റഷ്യ - ഉക്രെയിൻ യുദ്ധ ഭീതി; ഇന്ധന വിലയുടെ കാര്യത്തിൽ നെഞ്ചിടിപ്പ്

Delhi : റഷ്യ - ഉക്രെയിൻ യുദ്ധ ഭീതി ലോകത്താകെ ആശങ്ക പടർത്തുകയാണ്. ഇത് ഓഹരി വിപണിയെയും, ക്രൂഡ് ഓയിൽ വിലയെയും മറ്റും രൂക്ഷമായി ബാധിക്കാൻ ആരംഭിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വൻതോതിൽ കുതിച്ച് ഉയർന്നിരിക്കുകയാണ്. അതേസമയം വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച് ക്രൂഡ് ഓയിൽ വില ഇനിയും ഉയരും. ഇതിന് കാരണം, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ആകെ ക്രൂഡ് ഓയിലിന്റെ മൂന്നിലൊന്നും നൽകുന്നത് റഷ്യയിൽ നിന്നാണെന്നുള്ളത് കൊണ്ടാണ്. അതിനാൽ തന്നെ യുദ്ധത്തിന്റെ സാഹചര്യത്തിൽ ക്രൂഡ് ഓയിലിന്റെ വില വർധിക്കാൻ സാധ്യതയുണ്ട്.

നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിന്റെ അടുത്ത് എത്തി കഴിഞ്ഞു. ഇതിന് മുമ്പ് 2014 - ലായിരുന്ന ക്രൂഡ് ഓയിൽ വില കുതിച്ച് ഉയർന്നിരുന്നത്. ഇപ്പോൾ ആറ് വർഷത്തിന് ശേഷം ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്ക് എത്തുകയാണ്. ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നാൽ, രാജ്യത്തെ ഇന്ധന വിലയയെയും ഇത് രൂക്ഷമായി ബാധിക്കും.

ALSO READ: ആരോടും കടപ്പാടില്ല, ആർക്കും ഒന്നും വിട്ടുകൊടുക്കുകയുമില്ല; റഷ്യയുടെ നീക്കങ്ങളിൽ ഭയമില്ലെന്ന് യുക്രൈൻ പ്രസിഡന്റ്

കണക്കുകൾ അനുസരിച്ച് ആഗോള തലത്തിൽ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ പത്ത് ശതമാനവും ഉത്പാദിപ്പിക്കുന്നത് റഷ്യയിൽ നിന്നാണ്. യുദ്ധ സമാനമായ സാഹചര്യം നിലവിൽ വരികെയും, റഷ്യയുടെ മുകളിൽ ആഗോളതലത്തിൽ ഉപരോധം വരികെയും ചെയ്യുകയാണെങ്കിൽ, ആഗോളതലത്തിൽ ക്രൂഡ് ഓയിലിന് വൻ ക്ഷാമം നേരിടും. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

ALSO READ: Russia- Ukraine: റഷ്യയുടെ നടപടിക്ക് തിരിച്ചടി; ഉപരോധത്തിന്റെ വാളോങ്ങി ബൈഡൻ, യുഎസ്-റഷ്യ പോര് മുറുകുന്നു

ഇന്ത്യയിലേക്ക് റഷ്യ നൽകുന്ന ഇന്ധനത്തിന്റെ അളവ് വളരെ കുറവാണ്. എന്നാൽ ആഗോളതലത്തിൽ ക്രൂഡ് ഓയിലിന് ക്ഷാമം ഉണ്ടാകുമ്പോൾ, മൊത്തത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കും, ഇത് ഇന്ത്യയെയും ബാധിക്കും. രാജ്യത്ത് ഇന്ധന വില മാറ്റമില്ലാത്ത തുടരാൻ ആരംഭിച്ചിട്ട് 100 ദിവസങ്ങൾ കടന്നിട്ടുണ്ട്. കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധികളിൽ  നിന്ന് കരകയറുന്ന ലോകത്തിന് റഷ്യ - ഉക്രെയിൻ യുദ്ധഭീതി മറ്റൊരു പ്രതിസന്ധിയായി മാറുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News