Former ISRO chief Kiran Kumar: 'ചൊവ്വ ദൗത്യം വിജയകരമാകും, ചന്ദ്രയാൻ-2ന്റെ പരാജയം ഒരു പാഠമാണ്'; മുൻ ഐഎസ്ആർഒ മേധാവി കിരൺ കുമാർ

മം​ഗൾയാൻ-2 വിജയകരമായി പൂർത്തിയാക്കാൻ ഐഎസ്ആർഒയ്ക്ക് സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഐഎസ്ആർഒ മുൻ മേധാവി എ.എസ്. കിരൺ കുമാർ.  

Written by - Zee Malayalam News Desk | Last Updated : Feb 18, 2025, 07:32 PM IST
  • ബഹിരാകാശ സാങ്കേതിക മേഖലയിൽ ഇന്ത്യയെ ലോകത്തിലെ മികച്ച അഞ്ച് രാജ്യങ്ങളിൽ ഒന്നാക്കി മാറ്റാൻ ഐഎസ്ആർഒയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
  • ചന്ദ്രയാൻ-2 ന്റെ പരാജയം ഒരു പാഠമായി കണ്ട് മുന്നോട്ട് പോകണം.
  • പരാജയങ്ങളെ ഭയപ്പെടാതെ അവയെ വിശകലനം ചെയ്ത് മുന്നോട്ട് പോകേണ്ടതുണ്ടെന്നും കിരൺ കുമാർ കൂട്ടിച്ചേർത്തു.
Former ISRO chief Kiran Kumar: 'ചൊവ്വ ദൗത്യം വിജയകരമാകും, ചന്ദ്രയാൻ-2ന്റെ പരാജയം ഒരു പാഠമാണ്'; മുൻ ഐഎസ്ആർഒ മേധാവി കിരൺ കുമാർ

ന്യൂഡൽഹി: ഇന്ത്യ ഉടൻ ചൊവ്വ ദൗത്യം വിജയകരമാക്കുമെന്ന് ഐഎസ്ആർഒ മുൻ മേധാവി എ.എസ്. കിരൺ കുമാർ. ബഹിരാകാശ സാങ്കേതിക മേഖലയിൽ ഇന്ത്യയെ ലോകത്തിലെ മികച്ച അഞ്ച് രാജ്യങ്ങളിൽ ഒന്നാക്കി മാറ്റാൻ ഐഎസ്ആർഒയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ-2 ന്റെ പരാജയം ഒരു പാഠമായി കണക്കാക്കി മുന്നോട്ട് പോകണം. പരാജയങ്ങളെ ഭയപ്പെടാതെ അവയെ വിശകലനം ചെയ്ത് മുന്നോട്ട് പോകേണ്ടതുണ്ടെന്നും കിരൺ കുമാർ കൂട്ടിച്ചേർത്തു.  

ഫത്തേപൂരിലെ ഗോയങ്ക ക്ഷേത്രം സന്ദർശിച്ച ശേഷമാണ് കിരൺ കുമാറിന്റെ പ്രതികരണം. ഐഎസ്ആർഒയിക്ക് ചൊവ്വയിലേക്കുള്ള ദൗത്യം, മം​ഗൾയാൻ-2 വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നത്. 

2015 മുതൽ 2018 വരെ ഐ.എസ്.ആർ.ഒയുടെ തലവനായിരുന്നു കിരൺ കുമാർ. കിരൺ കുമാറിന്റെ നേതൃത്വത്തിൽ ഇന്ത്യ ഒറ്റ ദൗത്യത്തിൽ 144 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ട്. ചന്ദ്രയാൻ-1ന്റെ വിജയത്തിലും മംഗൾയാനുവേണ്ടിയുള്ള മാർസ് ഓർബിറ്റർ ബഹിരാകാശ പേടകത്തിന്റെ വികസനത്തിലും അദ്ദേഹത്തിന്റെ സംഭാവനകൾ വലുതാണ്.  

Also Read: Kerala Ragging Cases: റാ​ഗിങ്ങിന്റെ പേരിലെ ക്രൂരത അതിരുകടക്കുന്നു! ആന്റി റാഗിംഗ് സംവിധാനമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

 

2014-ൽ പത്മശ്രീ, 2019-ൽ ഫ്രഞ്ച് സർക്കാരിന്റെ അംഗീകാരം, 2018-ൽ ഇന്റർനാഷണൽ വോൺ കാർമൻ വിംഗ്സ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ കിരൺ കുമാറിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, ISRO വ്യക്തിഗത അവാർഡ് (2006), ഭാസ്കര അവാർഡ് (2007), ISRO പെർഫോമൻസ് എക്സലൻസ് അവാർഡ് (2008) എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഐഎസ്ആർഒയുടെ അഭിമാനകരമായ ചൊവ്വ ദൗത്യമായിരുന്നു മംഗൾയാൻ. ഇതിന് പിന്നാലെ ഇപ്പോൾ മം​ഗൾയാൻ-2 ഇസ്രോ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വയുടെ പരിതസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് MODEX, RO, EIS, LPEX തുടങ്ങിയ ഉപകരണങ്ങൾ ഈ ദൗത്യത്തിൽ ഉൾപ്പെടും. ചൊവ്വയുടെ അന്തരീക്ഷം, പരിസ്ഥിതി തുടങ്ങിയവ മനസിലാക്കുന്നതിനാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. നാല് പേലോഡുകൾ വഹിച്ചാണ് മം​ഗൾയാൻ-2 വിക്ഷേപണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News