ആഢംബര കാറുകളിൽ നടുറോഡിൽ സ്റ്റണ്ട് നടത്തിയ വിദ്യാർത്ഥികൾ അറസ്റ്റിലായി. തെലങ്കാനയിലാണ് സംഭവം. തെലങ്കാന ഷംഷാബാദ് ഔട്ടർ റിംഗ് റോഡിൽ ആഡംബര കാറുകളുപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ രണ്ട് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. രാജീവ്ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് പോലീസിന്റേതാണ് നടപടി.
ഈ മാസം ഒമ്പതിനാണ് സംഭവം നടന്നത്. 25 വയസുകാരാണ് അറസ്റ്റിലായ യുവാക്കൾ. രാജേന്ദ്രനഗർ സ്വദേശി മൊഹമ്മദ് ഒബൈദുള്ള, മാലക്പേട്ട് സ്വദേശിയായ സൊഹൈർ സിദ്ദിഖി എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു ബിഎംഡബ്ല്യൂ, ഫോർച്യൂണർ കാറുകള്‍ ഉപയോഗിച്ചായിരുന്നു വിദ്യാര്‍ഥികൾ കാർ സ്റ്റണ്ട് നടത്തിയത്.
A video of two cars performing #Dangerous #stunts (#CarStunts) on Outer Ring Road (#ORR), flaunting #RoadSafety rules, caught on #CCTV
In the video, the cars reportedly driven by youth are performing dangerous stunts by drifting their cars on the #ORR near… pic.twitter.com/hg5L5UM0Nh
— Surya Reddy (@jsuryareddy) February 9, 2025
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നീക്കംചെയ്തിരുന്നു. ഔട്ടർ റിംഗ് റോഡിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ കാറഭ്യാസത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. . ഇവർ സ്റ്റണ്ട് ചെയ്യാനുപയോഗിച്ച വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അതിവേഗം നടപടി സ്വീകരിച്ചതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.എസ്. റാവു പറഞ്ഞു. ഹൈദരാബാദിലെ റോഡുകളിൽ നിയമവിരുദ്ധമായ സ്ട്രീറ്റ് റേസിംഗും സ്റ്റണ്ട് ഡ്രൈവിംഗും നടക്കുന്നുവെന്ന ആശങ്ക ഉയർത്തിയിരിക്കുകയാണ് ഈ സംഭവം. ഹൈദരാബാദിലെ പ്രധാന റൂട്ടുകളിൽ നിരീക്ഷണം ശക്തമാക്കാനാണ് അധികാരികളുടെ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.