India COVID Update : രാജ്യത്ത് 8,895 പേർക്ക് കൂടി കോവിഡ് രോഗബാധ; ഇതുവരെ 4 ഒമിക്രോൺ കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,796 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു.  ഇതോട് കൂടി രാജ്യത്ത് ആകെ  മരണപ്പെട്ടവരുടെ എണ്ണം 4,73,326 ആയി ഉയർന്നു.

Written by - Zee Malayalam News Desk | Last Updated : Dec 5, 2021, 10:28 AM IST
  • കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 3 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
  • ഇതോട് കൂടി രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,46,33,255 ആയി ഉയർന്നു.
  • കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,796 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇതോട് കൂടി രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 4,73,326 ആയി ഉയർന്നു.
  • ബിഹാറിൽ കണക്കിൽ കൂട്ടാഞ്ഞ 2,426 മരണങ്ങൾ കൂടി കോവിഡ് മരണങ്ങളായി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.
India COVID Update : രാജ്യത്ത് 8,895 പേർക്ക് കൂടി കോവിഡ് രോഗബാധ; ഇതുവരെ 4 ഒമിക്രോൺ കേസുകൾ

New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറുകളിൽ 8,895 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 3 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോട് കൂടി രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,46,33,255 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,796 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇതോട് കൂടി രാജ്യത്ത് ആകെ  മരണപ്പെട്ടവരുടെ എണ്ണം 4,73,326 ആയി ഉയർന്നു. ബിഹാറിൽ കണക്കിൽ കൂട്ടാഞ്ഞ 2,426 മരണങ്ങൾ കൂടി കോവിഡ് മരണങ്ങളായി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.

ALSO READ: Omicron COvid Variant : രാജ്യത്ത് ഒമിക്രോൺ ആശങ്ക തുടരുന്നു; സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം, പരിശോധന ഫലങ്ങൾ ഇന്നെത്തും

അതേസമയം രാജ്യത്ത് ഒമിക്രോൺ കോവിഡ് രോഗബാധ ആശങ്ക പടർത്തുകയാണ്. ഇതുവരെ ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള നാല് കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ച് കഴിഞ്ഞു.  ഇന്നലെ ഗുജറാത്തിലും, മഹാരാഷ്ട്രയിലും ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിരുന്നു. 

ALSO READ:  Omicron Maharashtra| രാജ്യത്തെ നാലാമത്തെ കേസ്, മഹാരാഷ്ട്രയിലെ ഒമിക്രോൺ കേസ് വന്ന വഴി

ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ മഹാരാഷ്ട്ര സ്വദേശിക്കാണ്  രോഗം സ്ഥീരീകരിച്ചത്. രാജ്യത്തെ നാലാമത്തെ ഒമിക്രോൺ രോഗബാധയാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. ഇന്നലെ തന്നെ ഗുജറാത്തിലെ ജാം നഗറിൽ ഒരാൾക്ക് രോഗം സ്ഥീരീകരിച്ചിരുന്നു. രാജ്യത്ത് കർണ്ണാടകയിലാണ് ആദ്യമായി ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തത്.

ALSO READ: Omicron Calicut | കോഴിക്കോട് ഒമിക്രോൺ ആശങ്ക? സ്രവം പരിശോധനക്ക് അയച്ചു

സംസ്ഥാനങ്ങളോട് കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ ഒരാൾക്ക് കൂടി ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധയാണെന്ന് സംശയം ഉണ്ട്. സംസ്ഥാനങ്ങളോട് കർശന പ്രതിരോധ നടപടികൾ തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

മാത്രമല്ല പരിശോധന, വാക്‌സിൻ വിതരണം എന്നിവയിൽ യാതൊരു വിധ മുടക്കവും ഉണ്ടാകരുതെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്  കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നി സംസ്ഥാനങ്ങളിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News