Newdelhi: കടുത്ത വാക്സിൻ (Covid19 Vaccine) പ്രതിസന്ധിക്കിടയിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിൻ എത്തിക്കാൻ കേന്ദ്ര സർക്കാരിൻറെ ശ്രമം. പരമാവധി മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതൽ ഡോസ് വാക്സിൻ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ.
11 ലക്ഷം ഡോസുകളാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യമായി നല്‍കുക. നിലവില്‍, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ 1,84,90,522 ഡോസ് വാക്സിനാണുള്ളത്.
Also Read: Shocking!! Covid Vaccine നല്‍കിയതില്‍ ഗുരുതര വീഴ്ച, 20 പേര്‍ക്ക് വാക്‌സിന്‍ മാറി കുത്തിവെച്ചു
As per the protocol, stick to the same dose of vaccine as the first one. If in case people are getting different doses there is no cause for concern, it's safe. We are thinking to mix and match (vaccine doses) on a trial basis: Dr VK Paul Member-Health, Niti Aayog pic.twitter.com/JFnF2BFVDe
— ANI (@ANI) May 27, 2021
കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയുടെ അംഗീകാരത്തോടെ ഉത്പ്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനവും കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുകയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുകയുമാണ് ചെയ്യുന്നത്. മെയ് 1നാണ് രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടം ആരംഭിച്ചത്.
അതേസമയം 18-45 വയസ്സ് വരെയുള്ളവരുടെ വാക്സിനേഷനും പ്രതിസന്ധിയിലാണ് ആവശ്യത്തിന് വാക്സിൻ ഒരിടത്തും ഇല്ലാത്തതിനാൽ മിക്കവാറും സ്ഥലങ്ങളിലും വാക്സിനേഷൻ പൂർത്തിയാക്കാനാവാത്ത പ്രതിസന്ധിയിലാണ് ആരോഗ്യ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...