Mumbai: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയില്‍ തുടരുന്ന ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയില്‍ വാദം നീളുന്നു. ബോംബെ ഹൈക്കോടതിയില്‍ നടക്കുന്ന ജാമ്യാപേക്ഷയില്‍ വാദം വ്യാഴാഴ്‌ചയും തുടരും
മയക്കുമരുന്ന് കേസിൽ ആര്യൻ ഖാൻ, അർബാസ് മർച്ചന്‍റ്, മുൻമുൻ ധമേച്ച എന്നിവരുടെ ജാമ്യ ഹര്‍ജിയിലാണ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്. ഒക്ടോബർ 28, വ്യാഴാഴ്‌ച ഉച്ചയ്ക്ക് 2.30ന് ശേഷം കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് സാംബ്രെ പറഞ്ഞു.
ബുധനാഴ്ച ആര്യൻ ഖാന്‍റെ അഭിഭാഷകൻ മുകുൾ രോത്തഗി, അർബാസ് മർച്ചന്‍റിന്‍റെ അഭിഭാഷകൻ അമിത് ദേശായി, മുൻമുൻ ധമേച്ചയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അലി കാഷിഫ് ഖാൻ എന്നിവരുടെ വാദം പൂർത്തിയായി.
രണ്ട് മണിക്കൂറിലേറെ നീണ്ട വാദത്തിന് ശേഷം, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയെ (NCB) പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗിന്‍റെ വാദം വ്യാഴാഴ്ച കേൾക്കുമെന്ന് ജസ്റ്റിസ് സാംബ്രെ അറിയിച്ചു. കൂടാതെ, വാദം എത്രയുംവേഗം പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും ജഡ്ജി പറഞ്ഞു.
അതേസമയം, രണ്ട് പ്രതികൾക്ക് കഴിഞ്ഞ ദിവസം സെഷൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. കേസില്‍ പിടിയിലായ 20 പേരില്‍ മനീഷ് രാജഗരിയയ്ക്കും അവിൻ സാഹുവിനുമാണ് കോടതി ജാമ്യം ലഭിച്ചത്. പ്രത്യേക NDPSകോടതി നിബന്ധനകളോടെയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
കേസില്‍ 2.4 ഗ്രാം കഞ്ചാവുമായാണ് 11-ാം നമ്പർ പ്രതി മനീഷ് രാജഗരിയ അറസ്റ്റിലായത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം ലഭിച്ചതെന്ന് മനീഷിന്‍റെ അഭിഭാഷകൻ അജയ് ദുബെ പറഞ്ഞു.
മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പിടിയിലായ ആര്യന്‍ ഖാനും സുഹൃത്തുക്കള്‍ക്കും ഒക്‌ടോബർ 20 ന് മുംബൈയിലെ പ്രത്യേക കോടതി ജാമ്യം അനുവദിക്കാൻ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് എൻഡിപിഎസ് കോടതിയും ജാമ്യം നിരസിച്ചതോടെയാണ് ആര്യൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.
Also Read: Aryan Khan Drug Case: ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും
മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനുവേണ്ടി ഹാജരായത് ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ മുകുൾ രോത്തഗി (Mukul Rohatgi) ആണ്. ചൊവ്വാഴ്ച ബോംബെ ഹൈക്കോടതിയിൽ അദ്ദേഹം നേരിട്ട് ഹാജരായി.
ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ രോത്തഗി, ആര്യൻ ഖാനെ പ്രത്യേക അതിഥിയായി കപ്പലിലേക്ക് ക്ഷണിച്ചുവെന്ന്കോടതിയെ അറിയിച്ചത്.
"വിശിഷ്‌ട അതിഥിയായാണ് ആര്യനെ ക്രൂയിസിലേക്ക് ക്ഷണിച്ചത്. ഒരു സംഘാടകനെപ്പോലെയുള്ള പ്രതീക് ഗബ എന്ന വ്യക്തിയാണ് ആര്യനെയും അർബാസ് മര്‍ച്ചന്‍റിനേയും ക്ഷണിച്ചത്. രണ്ടുപേരെയും ക്ഷണിച്ചത് ഒരേ വ്യക്തിയാണ്. ഇരുവരും ഒരുമിച്ച് ക്രൂയിസില എത്തി", മുകുൾ രോത്തഗി കോടതിയില്‍ പറഞ്ഞു.
മുന്‍കൂട്ടി ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് NCB ക്രൂയിസില എത്തിയത് എന്ന് മുകുൾ രോത്തഗി ചൂണ്ടിക്കാട്ടി. തിരച്ചിൽ നടത്തിയപ്പോൾ ആര്യൻ ഖാനിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. കൂടാതെ, ആര്യന്‍ മരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും വൈദ്യപരിശോധന നടത്തിയിട്ടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
അർബാസ് മർച്ചന്‍റിൽ നിന്ന് ആറ് ഗ്രാം ചരസ് കണ്ടെടുത്തതിനെ കുറിച്ച് സംസാരിച്ച രോത്തഗി, അർബാസിനൊപ്പം അവിടെ എത്തിയതല്ലാതെ അയാളുമായി ആര്യന് ബന്ധമില്ലെന്നും ആര്യനിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും കഴിച്ചതിന് തെളിവുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പറഞ്ഞു.
മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 2 നാണ് ആര്യന്‍ ഖാന്‍ NCB കസ്റ്റഡിയിലായത്. ആര്യന്‍ ഇപ്പോള്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മുംബൈയിലെ ആർതർ റോഡ് ജയിലില്‍ കഴിയുകയാണ് ആര്യന്‍ ഇപ്പോള്‍.
ആര്യനിൽ നിന്ന് ഒന്നും വീണ്ടെടുത്തിട്ടില്ലെങ്കിലും സുഹൃത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് NCB ഇതിനോടകം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ 2 ന് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിന് ശേഷം ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 20 പേരെയാണ് NCB ഉതിനോടകം അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന ക്രൂയിസ് കപ്പലിൽനിന്നാണ് NCB മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
എൻസിബിയുടെ രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒക്ടോബർ 2ന് ക്രൂയിസ് കപ്പലിൽ റെയ്ഡ് സംഘടിപ്പിച്ചത്. യാത്രക്കാരുടെ വേഷത്തിൽ NCB ഉദ്യോഗസ്ഥർ കപ്പലിൽ കയറി പറ്റുകയായിരുന്നു. മാരക മയക്ക് മരുന്നകളായ MDMA, കൊക്കെയ്ൻ, മെഫെഡ്രോൺ, ചരസ് തുടങ്ങിയവയാണ് എൻസിബി ക്രൂസിൽ നിന്ന് കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...