Ganderbal Terror Attack: ജമ്മു കശ്മീരിൽ ഭീകരാക്രമണം: മരണം 7 കവിഞ്ഞു; നിരവധിപേർ ഗുരുതരാവസ്ഥയിൽ!

Jammu Kashmir Terror Attack: സെൻട്രൽ കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഗഗനീറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന ഇസഡ് മോർ തുരങ്കത്തിൽ പ്രവർത്തിക്കുന്ന നിർമാണ  തൊഴിലാളികളാണ് കൊല്ലപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Oct 21, 2024, 07:18 AM IST
  • ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി
  • കൊല്ലപ്പെട്ടത് ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ്
  • തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്
Ganderbal Terror Attack: ജമ്മു കശ്മീരിൽ ഭീകരാക്രമണം: മരണം 7 കവിഞ്ഞു; നിരവധിപേർ ഗുരുതരാവസ്ഥയിൽ!

ശ്രീന​ഗർ: ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായതായി റിപ്പോർട്ട്. കൊല്ലപ്പെട്ടത് ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത് എന്നാണ് റിപ്പോർട്ട്. 

Also Read: ഡൽഹിയിൽ സ്കൂളിന് സമീപം സ്ഫോടനം; ഫോറൻസിക് വിദ​ഗ്ധർ പരിശോധനയാരംഭിച്ചു

സോനാമാർഗ് മേഖലയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. സുരക്ഷ സേന സംഭവ സ്ഥലത്ത് എത്തി മേഖലയിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.  സോനാമാർഗ് മേഖലയിൽ സെഡ്-മൊഹാർ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണ് വെടിവെപ്പുണ്ടായത് എന്നാണ് റിപ്പോർട്ട്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് ശേഷമായിരുന്നു ആക്രമണം.  മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.

Also Read: മേട രാശിക്കാർക്ക് സന്തോഷ വാർത്ത ലഭിക്കും, ചിങ്ങ രാശിക്കാർക്ക് ബിസിനസിൽ ഉയർച്ച, അറിയാം ഇന്നത്തെ രാശിഫലം!

നിരായുധരായ നിരപരാധികൾക്ക് നേരെയുണ്ടായ ആക്രമണത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശക്തമായി അപലപിക്കുകയും ഇത് ഭീരുത്വമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ആക്രമണത്തിൽ നിരവധി നിർമാണ തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മരണപ്പെട്ടവരിലുണ്ടെന്നും സംഭവം അപലപനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മരണംഖ്യ ഇനിയും ഉയർന്നേക്കാനാണ് സാധ്യത. 

Also Read: ബാങ്ക് ജീവനക്കാർക്ക് ഉടൻ ലഭിക്കും സന്തോഷ വാർത്ത.. ഡിസംബർ മുതൽ പ്രവർത്തി ദിനത്തിൽ മാറ്റമുണ്ടായേക്കും!

തൊഴിലാളികൾക്കും സ്വദേശികൾക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശ്രീന​ഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടയിൽ ഭീകരാക്രമണത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. തൊഴിലാളികൾക്ക് നേരെ നടന്ന ആക്രമണം ഭീരുത്വത്തിന്റെ ലക്ഷണമാണെന്നും മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒക്‌ടോബർ 18 ന് ഷോപിയാൻ ജില്ലയിൽ ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ ഭീകരർ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ ആക്രമണം. തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ സൈനപോരയിലെ വാഡുന മേഖലയിൽ തൊഴിലാളിയുടെ വെടിയുണ്ടകൾ പതിച്ച മൃതദേഹം നാട്ടുകാരാണ്  കണ്ടെത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News