Happy New Year 2023 : "ചായിസ്‌ക്രീം മുതൽ ഐസ്ക്രീം മാഗ്ഗി വരെ" ; 2022 ൽ പരീക്ഷിക്കപ്പെട്ട ഏറ്റവും മോശം ഭക്ഷണ റെസിപ്പികൾ

Worst Recipes of 2022 : ഏലക്കായും, കറുവപ്പട്ടയും, ഗ്രാമ്പൂവും, ഇഞ്ചിയും ഒക്കെ ചേർത്ത ചായയിൽ വിപ്പിഡ് ക്രീമും, കൊണ്ടെൻസ്ഡ് മിൽക്ക് വാനില എക്സ്ട്രാക്ടറും ചേർത്ത് ഉണ്ടാകുന്ന ഒരു തരം ഐസ്ക്രീമാണ് ചായിസ്‌ക്രീം. 

Written by - Zee Malayalam News Desk | Last Updated : Dec 27, 2022, 05:35 PM IST
  • ഏലക്കായും, കറുവപ്പട്ടയും, ഗ്രാമ്പൂവും, ഇഞ്ചിയും ഒക്കെ ചേർത്ത ചായയിൽ വിപ്പിഡ് ക്രീമും, കൊണ്ടെൻസ്ഡ് മിൽക്ക് വാനില എക്സ്ട്രാക്ടറും ചേർത്ത് ഉണ്ടാകുന്ന ഒരു തരം ഐസ്ക്രീമാണ് ചായിസ്‌ക്രീം.
  • മോശം അഭിപ്രായം നേടിയ മറ്റൊരു റെസിപ്പി ആയിരുന്നു റാസ്ബെറി ഐസ്ക്രീം മാഗ്ഗി. മാഗ്ഗി ഉണ്ടാകുമ്പോൾ മസാല ചേർത്ത ശേഷം റാസ്ബെറി ഐസ്ക്രീം കൂടി ചേർത്താണ് ഈ മാഗി ഉണ്ടാക്കിയത്.
  • ഇത്തരത്തിൽ ഉണ്ടായ മറ്റൊരു പരീക്ഷണമാണ് ഡ്രാഗൺ ഫ്രൂട്ട് ചായ . അര ഗ്ലാസ് ചായയിൽ ഡ്രാഗൺ ഫ്രൂട്ട് ചേർത്താണ് ഈ ചായ ഉണ്ടാക്കിയത്.
Happy New Year 2023 : "ചായിസ്‌ക്രീം മുതൽ  ഐസ്ക്രീം മാഗ്ഗി വരെ" ; 2022 ൽ പരീക്ഷിക്കപ്പെട്ട ഏറ്റവും മോശം ഭക്ഷണ റെസിപ്പികൾ

കോവിഡ് രോഗബാധയെ തുടർന്ന് ലോക്ഡൗണും വർക്ക് ഫ്രം ഹോമും ഒക്കെയായി ആളുകൾ വീട്ടിലിരിക്കാനാരംഭിച്ചതിന് പിന്നാലെ ആളുകൾ നിരവധി പാചക പരീക്ഷണങ്ങൾ നടത്തിയിരുന്നു. കോവിഡ് മാറിയപ്പോൾ ഈ പാചക പരീക്ഷണങ്ങൾ വീടുകളിൽ നിന്ന് പുറത്തേക്കും എത്തിയിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഐസ്ക്രീം റോളുകളിലെ പരീക്ഷണങ്ങൾ, കൂടാതെ പിസയിലെ പരീക്ഷണങ്ങൾ ഒക്കെ. ഈ വർഷം പരീക്ഷിക്കപ്പെട്ട ഏറ്റവും മോശം എന്ന അഭിപ്രായം കേട്ട ഭക്ഷണ റെസിപ്പികൾ ഏതൊക്കെയെന്ന് നോക്കാം.

ചായിസ്‌ക്രീം

ചായയും ഐസ്ക്രീമും ചേർത്ത് ഉണ്ടാക്കിയ ഒരു ഭക്ഷണമായിരുന്നു ചായിസ്‌ക്രീം. ഏലക്കായും, കറുവപ്പട്ടയും, ഗ്രാമ്പൂവും, ഇഞ്ചിയും ഒക്കെ ചേർത്ത ചായയിൽ വിപ്പിഡ് ക്രീമും, കൊണ്ടെൻസ്ഡ് മിൽക്ക് വാനില എക്സ്ട്രാക്ടറും ചേർത്ത് ഉണ്ടാകുന്ന ഒരു തരം ഐസ്ക്രീമാണ് ചായിസ്‌ക്രീം. വളരെ മോശം അഭിപ്രായമാണ് ഈ ഐസ്ക്രീമിന് ലഭിച്ചത്.

ALSO READ: Happy New Year 2023 : 2022 ൽ പുറത്തിറങ്ങിയ ഏറ്റവും മോശം മലയാള സിനിമകൾ

 ചോക്കളേറ്റ് പിസ

 ചോക്കളേറ്റ് പിസ അപൂർവമായ കാര്യം ഒന്നുമല്ല. പക്ഷെ വളരെ സാധാരണയായി കണ്ട് വരുന്നതും ആളുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നതുമായ ഒരു കാര്യമാണ്. എന്നാൽ ഇതിൽ ചീസും, ഉള്ളിയും, ക്യാപ്സിക്കവും ഒക്കെ ചേർത്തുള്ളൊരു റെസിപ്പി സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. വളരെ മോശം അഭിപ്രായമായിരുന്നു ഈ പരീക്ഷണത്തിന്  ലഭിച്ചത്.

ഡ്രാഗൺ ഫ്രൂട്ട് ചായ 

ഇത്തരത്തിൽ ഉണ്ടായ മറ്റൊരു പരീക്ഷണമാണ് ഡ്രാഗൺ ഫ്രൂട്ട് ചായ . അര ഗ്ലാസ് ചായയിൽ ഡ്രാഗൺ ഫ്രൂട്ട് ചേർത്താണ് ഈ ചായ ഉണ്ടാക്കിയത്. ഇതോട് കൂടി ചായക്ക് ഒരു പിങ്ക് നിറം ഉണ്ടാകുകയും ചെയ്തു. റോസ് ചേർത്ത ഗുലാബി ചായ, മധുരമുള്ളതും പിങ്ക് നിറത്തിലുള്ളതുമായ നൂൺ ചായ എന്നിവയും ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. ഗോവയിൽ ഒരു ചായ കടക്കാരൻ ഓൾഡ് മങ്ക് ചായയും ഉണ്ടാക്കിയിരുന്നു, ചായയിൽ ഓൾഡ് മങ്ക് ഒഴിച്ച ശേഷം ഇയാൾ ചായ തിളപ്പിച്ച് എടുക്കുകയായിരുന്നു.

റാസ്ബെറി ഐസ്ക്രീം മാഗ്ഗി

ഇത്തരത്തിൽ മോശം അഭിപ്രായം നേടിയ മറ്റൊരു റെസിപ്പി ആയിരുന്നു റാസ്ബെറി ഐസ്ക്രീം മാഗ്ഗി. മാഗ്ഗി ഉണ്ടാകുമ്പോൾ മസാല ചേർത്ത ശേഷം റാസ്ബെറി ഐസ്ക്രീം കൂടി ചേർത്താണ് ഈ മാഗി ഉണ്ടാക്കിയത്. എന്തിനാണ് ഇങ്ങനെ പരീക്ഷങ്ങൾ നടത്തുന്നത് എന്നായിരുന്നു ആളുകളുടെ ചോദ്യം. ഇതുപോലെ ദോശ-കൊറിയൻ നൂഡിൽസ്, കോട്ടൺ കാൻഡി മാഗി, മാഗി പാനി പൂരി എന്നിങ്ങനെയുള്ള വളരെ വിചിത്രമായ റെസിപ്പികളും പുറത്തുവന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News