Tomato Juice Benefits: പോഷകഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് തക്കാളി. കറികള്‍ രുചികരമാവണമെങ്കില്‍ അതില്‍ ഇത്തിരി തക്കാളി ചേർത്തേ മതിയാകൂ. ചിലര്‍ക്ക് ഇത് പച്ചയ്ക്ക് കഴിയ്ക്കാനും ഇഷ്ടമാണ്. എല്ലാവര്‍ക്കും പ്രിയമായ ഒരു പച്ചക്കറിയാണ് തക്കാളി.
Also Read: Vastu Tips for Married Life: ഭാര്യാഭര്‍തൃ ബന്ധത്തില്‍ പ്രശ്നങ്ങള്‍, വാസ്തുശാസ്ത്രം നല്‍കും പരിഹാരം
തക്കാളിയ്ക്കുള്ള ആരോഗ്യഗുണങ്ങളും ഏറെയാണ്. വിറ്റാമിൻ A, കെ, ബി1, ബി3, ബി5, ബി6, ബി7, വിറ്റാമിൻ സി എന്നിവ പോലുള്ള പ്രകൃതിദത്ത പോഷകങ്ങളും ധാതുക്കളും കൊണ്ട് സമ്പന്നമാണ് തക്കാളി. ഫോളേറ്റ്, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ക്രോമിയം, കോളിൻ, സിങ്ക്, ഫോസ്ഫറസ് എന്നിവയും ഇതിൽ തക്കാളിയില്‍ സമൃദ്ധമായി അടങ്ങിയിരിയ്ക്കുന്നു. ഇതിന് പുറമെ നമുക്കൊരുപാട് ഗുണങ്ങളേകുന്ന ആന്‍റി-ഓക്സിഡന്‍റുകളാലും സമ്പന്നമാണ് തക്കാളി. ദിവസേന തക്കാളി കഴിക്കുന്നത് ഭക്ഷണത്തിന്‍റെ രുചി കൂട്ടുക മാത്രമല്ല, നമ്മുടെ ആരോഗ്യവും മെച്ചപ്പെടുത്തും.
Also Read: Mysterious Pneumonia outbreak: ചൈനയിൽ അജ്ഞാത രോഗം പടരുന്നു, ന്യൂമോണിയുടെ ലക്ഷണങ്ങള്‍, ലോകം വീണ്ടും ആശങ്കയില്‍
പല പഴങ്ങളും പച്ചക്കറികളുമെല്ലാം ജ്യൂസ് ആക്കി കഴിക്കുന്നവരുണ്ട്. എന്നാല്‍ തക്കാളി ജ്യൂസ് അങ്ങനെ അധികമാരും കഴിക്കുന്നത് കാണാറില്ല. ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ തക്കാളികൊണ്ട് ഒരു ജ്യൂസ് ഉണ്ടാക്കിയാലോ? പ്രഭാതഭക്ഷണത്തിൽ തക്കാളി ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ദഹനത്തെ സഹായിയ്ക്കുക മാത്രമല്ല, ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും ചെയ്യും.
തക്കാളി ജ്യൂസ് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് തക്കാളി ജ്യൂസ്.
തക്കാളി ജ്യൂസ് ചർമ്മത്തിന് വളരെ ഗുണം ചെയ്യും. സൂര്യാഘാതം, ചർമ്മത്തിനുണ്ടാകുന്ന നിറ വ്യത്യാസം, മുഖക്കുരു തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് തക്കാളി. കൂടാതെ മുടി കൊഴിച്ചില്‍ തടയാനും തക്കാളി നല്ലതാണ്.
ദഹനത്തിന് ഏറെ ഉത്തമമാണ് തക്കാളി ജ്യൂസ്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് പരിഹാരമാണ് തക്കാളി ജ്യൂസ്. ദിവസവും തക്കാളി ജ്യൂസ് കുടിയ്ക്കുന്നതിലൂടെ മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാതാകുകയും ദഹനവ്യവസ്ഥ ശരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.
തക്കാളി ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുന്നു. രക്തക്കുഴലുകളെ ശക്തിപ്പെടുത്തുന്ന വിറ്റാമിൻ സി, വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ എന്നിവയുടെ നല്ലൊരു ഉറവിടമാണ് തക്കാളി.
തക്കാളി കഴിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ ഉത്തമമാണ്. തക്കാളി കഴിയ്ക്കുന്നവരുടെ കണ്ണുകൾ വളരെക്കാലം ആരോഗ്യത്തോടെയിരിയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ, തക്കാളിയിലെ പോഷകങ്ങള്‍ നേത്ര സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കുന്നു.
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ നിങ്ങളുടെ മോണയുമായി ബന്ധപ്പെട്ട രോഗങ്ങൾ ഭേദമാക്കും. വായിൽ ക്യാൻസർ വരാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു.
തക്കാളി ജ്യൂസ് എങ്ങിനെ ഉണ്ടാക്കാം?
വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഒന്നാണ് തക്കാളി ജ്യൂസ്. കഴുകി വൃത്തിയാക്കിയ രണ്ടു തക്കാളിയും ഒരു ക്യാരറ്റും മുറിച്ച് മിക്‌സര്‍ ഗ്രൈൻഡറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. അല്പം വെള്ളം ചേര്‍ക്കാം. ഇതില്‍ ഒരു നുള്ള് കുരുമുളകുപൊടിയും ഉപ്പും (രുചിക്കനുസരിച്ച്) ചേർത്ത് നന്നായി യോജിപ്പിക്കുക. വേണമെങ്കില്‍ 2-3 പുതിനയിലകള്‍ കൂടി ചേര്‍ക്കാം. തക്കാളി ജ്യൂസ് തയ്യാര്‍....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.