Perimenopause Symptoms: ക്രമരഹിതമായ ആർത്തവം, ഹോർമോൺ വ്യതിയാനങ്ങൾ... ശ്രദ്ധിക്കാം ആർത്തവവിരാമത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഇവയാണ്

Perimenopause Signs: ഒരു വ്യക്തിയുടെ ആർത്തവദിനങ്ങൾ തമ്മിൽ 60 ദിവസത്തിൽ കൂടുതൽ വ്യത്യാസമുള്ളപ്പോൾ, അവരെ പെരിമെനോപോസിന്റെ ഘട്ടത്തിലാണെന്ന് കണക്കാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 06:58 AM IST
  • പെരിമെനോപോസ് സമയത്ത്, ഈസ്ട്രജന്റെ അളവിൽ വ്യതിയാനം ഉണ്ടാകുന്നു
  • ഇത് തലച്ചോറിന്റെ സെറോടോണിൻ, നോർപിനെഫ്രിൻ എന്നിവയുടെ അളവിനെ പ്രതികൂലമായി ബാധിക്കുന്നു
  • പെരിമെനോപോസിന്റെ ലക്ഷണങ്ങൾ ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും
Perimenopause Symptoms: ക്രമരഹിതമായ ആർത്തവം, ഹോർമോൺ വ്യതിയാനങ്ങൾ... ശ്രദ്ധിക്കാം ആർത്തവവിരാമത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഇവയാണ്

ആർത്തവവിരാമത്തിന് മുമ്പുള്ള കാലഘട്ടത്തെ പെരിമെനോപോസ് എന്ന് വിളിക്കുന്നു. ഒരു വ്യക്തിയുടെ ആർത്തവദിനങ്ങൾ തമ്മിൽ 60 ദിവസത്തിൽ കൂടുതൽ വ്യത്യാസമുള്ളപ്പോൾ, അവരെ പെരിമെനോപോസിന്റെ ഘട്ടത്തിലാണെന്ന് കണക്കാക്കുന്നു. ആർത്തവവിരാമത്തിന്റെയും ആർത്തവചക്ര ദൈർഘ്യത്തിലെയും വ്യത്യാസങ്ങൾ 'പെരിമെനോപോസിന്റെ ആദ്യഘട്ട'ത്തിന്റെ സൂചനകളാണ്.

പെരിമെനോപോസ് സമയത്ത്, ഈസ്ട്രജന്റെ അളവിൽ വ്യതിയാനം ഉണ്ടാകുന്നു. ഇത് തലച്ചോറിന്റെ സെറോടോണിൻ, നോർപിനെഫ്രിൻ എന്നിവയുടെ അളവിനെ പ്രതികൂലമായി ബാധിക്കുന്നു. പെരിമെനോപോസിന്റെ ലക്ഷണങ്ങൾ ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. ആർത്തവവിരാമത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

ക്രമരഹിതമായ ആർത്തവം: നിങ്ങളുടെ ആർത്തവദിനങ്ങളിൽ വ്യത്യാസം വരാം. ആർത്തദിനങ്ങളുടെ ദൈർഘ്യം വർധിക്കുകയോ കുറയുകയോ ചെയ്യാം. ആർത്തവവിരാമത്തിന്റെ പ്രധാന സൂചനയാണിത്.

ഹോർമോൺ മാറ്റങ്ങൾ: ആർത്തവവിരാമവുമായി ബന്ധപ്പെട്ട ഹോർമോൺ മാറ്റങ്ങൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ നിങ്ങളുടെ മാനസികാവസ്ഥയെ ബാധിച്ചേക്കാം. ഉത്കണ്ഠയോ വിഷാദമോ അനുഭവിക്കുന്നുവെങ്കിൽ ആർത്തവവിരാമം ഇതിനെ കൂടുതൽ വഷളാക്കും.

ശരീരത്തിൽ ചൂട് വർധിക്കും: പ്രത്യക്ഷമായ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് ശരീരത്തിൽ ചൂട് വർധിക്കുന്നതായി അനുഭവപ്പെടാം. ആർത്തവവിരാമത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണിത്. ഈസ്ട്രജൻ ഉത്പാദനത്തിലെ മാറ്റങ്ങളാണ് ഇതിന് കാരണം.

ALSO READ: Tomato Benefits: തക്കാളി കഴിക്കാം... ഹൃദയത്തെ സംരക്ഷിക്കാം

യോനിയിലെ വരൾച്ച: പെരിമെനോപോസ് സമയത്ത് നിങ്ങൾക്ക് യോനിയിൽ വരൾച്ച അനുഭവപ്പെടാൻ തുടങ്ങും. ഇത് ലൈംഗിക ബന്ധത്തെ അസുഖകരമോ വേദനാജനകമോ ആക്കിയേക്കാം.

ശരീരഭാരം: ചിലരിൽ ആർത്തവവിരാമ സമയത്ത് ശരീരഭാരം വർധിക്കുന്നു. നിങ്ങളുടെ ശരീരഘടനയും മാറിയേക്കാം. അതിന്റെ ഫലമായി പേശികൾക്ക് ബലം കുറയുകയും അരക്കെട്ടിന് ചുറ്റും കൂടുതൽ കൊഴുപ്പ് ഉണ്ടാകുകയും ചെയ്യും.

ആർത്തവവിരാമം ജീവിതത്തിന്റെ ഒരു സാധാരണ ഘട്ടമാണ്, അതിനാൽ നിങ്ങൾ സാധാരണ ആർത്തവവിരാമ പ്രായ പരിധിയിലാണെങ്കിൽ മിതമായ ലക്ഷണങ്ങളുണ്ടെങ്കിൽ, നിങ്ങൾ ഒരു ഡോക്ടറെ സമീപിക്കേണ്ടതില്ല. എന്നിരുന്നാലും, നിങ്ങളുടെ ആർത്തവവിരാമം അല്ലെങ്കിൽ പെരിമെനോപോസ് ലക്ഷണങ്ങൾ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടണം. നിങ്ങളുടെ 40 കളിലും 50 കളിലും അണ്ഡാശയത്തിന്റെ പ്രവർത്തനം കുറയുന്നതിനാൽ, നിങ്ങളുടെ പ്രതിമാസ സൈക്കിൾ ഇല്ലാതെ 12 മാസം ചെലവഴിച്ചാൽ നിങ്ങൾ ആർത്തവവിരാമ കാലഘട്ടത്തിലാകും.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News