Mediterranean Diet: മെഡിറ്ററേനിയൻ ഭക്ഷണക്രമം ​ഗർഭിണികൾക്ക് മികച്ചത്; അറിയാം ഇക്കാര്യങ്ങൾ

Pregnancy Diet: ഗർഭസ്ഥ ശിശുവിന് ആവശ്യമായ എല്ലാ പോഷകങ്ങളും അമ്മയിൽ നിന്നാണ് ലഭിക്കുന്നത്. അതിനാൽ അമ്മ ഒരു നല്ല ദിനചര്യയും മികച്ച ഭക്ഷണക്രമവും പിന്തുടരേണ്ടത് അത്യാവശ്യമാണ്.

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 02:58 PM IST
  • അമ്മയ്ക്ക് പോഷകങ്ങളുടെ കുറവുണ്ടായാൽ അത് കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കും
  • കുഞ്ഞിന്റെ ജനനത്തിന് ശേഷവും പോഷകങ്ങളുടെ അപര്യാപ്തത നേരിടാം
  • ഒരു പുതിയ പഠനം അവകാശപ്പെടുന്നത് മെഡിറ്ററേനിയൻ ഭക്ഷണക്രമം ഒരു ഗർഭിണിയായ സ്ത്രീക്ക് പിന്തുടരാൻ കഴിയുന്ന ഏറ്റവും മികച്ച ഭക്ഷണക്രമമാണെന്നാണ്
Mediterranean Diet: മെഡിറ്ററേനിയൻ ഭക്ഷണക്രമം ​ഗർഭിണികൾക്ക് മികച്ചത്; അറിയാം ഇക്കാര്യങ്ങൾ

ഗർഭകാലം ഒരേ സമയം മനോഹരവും ആശങ്ക നിറഞ്ഞതുമാണ്. ഒരു സ്ത്രീയുടെ ഗർഭപാത്രത്തിനുള്ളിൽ മറ്റൊരു മനുഷ്യന് വികസിക്കാനും വളരാനും ശരീരം ഇടം നൽകുന്ന പ്രക്രിയ സംഭവിക്കുമ്പോൾ മനസും ശരീരവും വിവിധ അവസ്ഥകളിലൂടെ കടന്നുപോകുന്ന സമയമാണിത്. ഗർഭസ്ഥ ശിശുവിന് ആവശ്യമായ എല്ലാ പോഷകങ്ങളും അമ്മയിൽ നിന്നാണ് ലഭിക്കുന്നത്. അതിനാൽ അമ്മ ഒരു നല്ല ദിനചര്യയും മികച്ച ഭക്ഷണക്രമവും പിന്തുടരേണ്ടത് അത്യാവശ്യമാണ്.

അമ്മയ്ക്ക് പോഷകങ്ങളുടെ കുറവുണ്ടായാൽ അത് കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കും. കുഞ്ഞിന്റെ ജനനത്തിന് ശേഷവും പോഷകങ്ങളുടെ അപര്യാപ്തത നേരിടാം. ഗർഭിണിയായ അമ്മയ്ക്ക് ഏത് തരത്തിലുള്ള ഭക്ഷണക്രമമാണ് ഏറ്റവും അനുയോജ്യമെന്ന് നിരവധി ചർച്ചകളും സംവാദങ്ങളും പഠനങ്ങളും നടന്നിട്ടുണ്ട്. ഒരു പുതിയ പഠനം അവകാശപ്പെടുന്നത് മെഡിറ്ററേനിയൻ ഭക്ഷണക്രമം ഒരു ഗർഭിണിയായ സ്ത്രീക്ക് പിന്തുടരാൻ കഴിയുന്ന ഏറ്റവും മികച്ച ഭക്ഷണക്രമമാണെന്നാണ്.

എന്താണ് മെഡിറ്ററേനിയൻ ഡയറ്റ്?

മെഡിറ്ററേനിയൻ കടലിനോട് ചേർന്നുള്ള രാജ്യങ്ങളിൽ നിന്നാണ് മെഡിറ്ററേനിയൻ ഡയറ്റിന്റെ ഉത്ഭവം. അതിൽ നിന്നാണ് മെഡിറ്ററേനിയൻ ഡയറ്റ് എന്ന പേര് വന്നത്. പഴങ്ങൾ, ബീൻസ്, പച്ചക്കറികൾ, പയർ, ധാന്യങ്ങൾ, പരിപ്പ്, ഒലിവ് ഓയിൽ, വിത്തുകൾ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു ഭക്ഷണക്രമമാണ് മെഡിറ്ററേനിയൻ ഡയറ്റ്. മത്സ്യം, പാൽ ഉത്പന്നങ്ങൾ, കോഴിയിറച്ചി തുടങ്ങിയ ഭക്ഷണങ്ങൾ ആഴ്ചയിൽ കുറച്ച് തവണ മാത്രം കഴിക്കുന്ന രീതിയും അവർ പിന്തുടരുന്നു. ചുവന്ന മാംസം കഴിക്കുന്നത് വളരെ കുറവാണ്.

ALSO READ: Figs For Weight Loss: അത്തിപ്പഴം കഴിക്കാം ആരോ​ഗ്യം മികച്ചതാക്കാം

മെഡിറ്ററേനിയൻ ഡയറ്റിന്റെ എന്തൊക്കെയാണ്?

മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നത് ഗർഭകാലത്ത് മികച്ച ഫലങ്ങൾ നൽകുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ചില ഗർഭധാരണങ്ങൾ സങ്കീർണ്ണമാകാം. എന്നാൽ, നിങ്ങൾ മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ, അപകടസാധ്യത വളരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഗർഭകാലത്ത് ഈ ഭക്ഷണക്രമം എങ്ങനെ പ്രയോജനം ചെയ്യുമെന്ന് പരിശോധിക്കാം.

പ്രീക്ലാമ്പ്സിയ, ഗർഭകാല പ്രമേഹം എന്നിവയുടെ അപകടസാധ്യത കുറയ്ക്കാൻ ഇത് സഹായിച്ചേക്കാം.
മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാൻ സാധിക്കും.
ഒരു കുട്ടിയെ ഗർഭം ധരിക്കുന്നതിന് അണ്ഡത്തിന്റെയും ബീജത്തിന്റെയും ഗുണനിലവാരം പ്രധാനമാണ്.

മെഡിറ്ററേനിയൻ ഭക്ഷണക്രമം എങ്ങനെ പിന്തുടരാം?

ദിവസവും മികച്ച പ്രഭാതഭക്ഷണത്തോടൊപ്പം പഴങ്ങളും കഴിക്കുന്നത് ഉറപ്പാക്കുക.
എക്സ്ട്രാ വെർജിൻ ഒലിവ് ഓയിലിൽ നിങ്ങളുടെ ഭക്ഷണം പാകം ചെയ്യുക. അവ ആരോഗ്യകരമായ കൊഴുപ്പിന്റെ വളരെ സമ്പന്നമായ ഉറവിടമാണ്. ഗർഭകാലത്ത് ഇത് വളരെ അത്യാവശ്യമാണ്.
ലഘുഭക്ഷണത്തിന് നട്‌സ്, വിത്തുകൾ, ഓട്‌സ്, തൈര് എന്നിവ കഴിക്കുക.
മത്സ്യം മറ്റൊരു അവശ്യ ഭക്ഷണമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം കഴിക്കാൻ ശുപാർശ ചെയ്യുന്നു. മെർക്കുറി അളവ് കുറവുള്ള മത്സ്യങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
മുഴുവൻ ഗോതമ്പ് ബ്രെഡ്, ഓട്സ്, ബാർലി, ധാന്യം, ബ്രൗൺ റൈസ്, ബൾഗർ, ക്വിനോവ തുടങ്ങിയ ധാന്യങ്ങൾ തിരഞ്ഞെടുക്കുക.
പാഴ്സ്ലി, മല്ലിയില, ജീരകം, ഒറെഗാനോ, പപ്രിക തുടങ്ങിയ ഭക്ഷണങ്ങളുടെ രുചി വർദ്ധിപ്പിക്കാൻ ഉപയോ​ഗിക്കുന്ന ഔഷധസസ്യങ്ങളും മസാലകളും പരീക്ഷിക്കുക.
മെഡിറ്ററേനിയൻ ഭക്ഷണക്രമം മറ്റെന്തിനേക്കാളും പഴങ്ങളിലും പച്ചക്കറികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ഗർഭിണികളായ സ്ത്രീകൾ മിക്ക ഭക്ഷണത്തോടും ഒപ്പം പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശുപാർശ ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News