ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് വിവിധ തരത്തിലുള്ള വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. ഏതെങ്കിലും ഒരു വിറ്റാമിൻ കുറയുന്നത് പോലും ശരീരത്തിൽ വിവിധ ലക്ഷണങ്ങൾ പ്രകടമാക്കും. നമ്മുടെ ശരീരത്തിൽ പലപ്പോഴും ഇരുമ്പ്, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, അയോഡിൻ എന്നിവ കുറയുന്നതായി ശരീരം പല സൂചനകളും നൽകും.
മാക്രോ, മൈക്രോ ന്യൂട്രിയന്റ് കുറവ് തടയുന്നത് നിർണായകമാണ്. പോഷകങ്ങളുടെ കുറവുകൾ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങൾ സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കുക എന്നതാണ്. ഇരുമ്പ്, വിറ്റാമിൻ ഡി എന്നിവയാണ് ശരീരത്തിൽ ഏറ്റവും സാധാരണമായി അപര്യാപ്തത നേരിടുന്ന വിറ്റാമിനുകൾ. ഇത് ഒരു സാധാരണ ആരോഗ്യ പ്രശ്നമാണ്.
ഇരുമ്പ്: വിളർച്ചയ്ക്കും ക്ഷീണത്തിനും കാരണമാകുന്ന ഒരു സാധാരണ പോഷകാഹാര കുറവാണ് ഇരുമ്പിന്റെ കുറവ്. അതിനെ എങ്ങനെ മറികടക്കാം - റാഗി, ഉണക്കമുന്തിരി, പയർ, എള്ള്, ഇരുണ്ട ഇലക്കറികൾ തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വർദ്ധിപ്പിക്കുക. ഇരുമ്പ് സ്രോതസ്സുകൾക്കൊപ്പം വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഇവയുടെ ആഗിരണം വർദ്ധിപ്പിക്കുക. കാസ്റ്റ് അയേൺ പാത്രത്തിൽ ഭക്ഷണം പാകം ചെയ്യുക.
വിറ്റാമിൻ ബി 12: വിറ്റാമിൻ ബി 12 ന്റെ കുറവ് വളരെ സാധാരണമാണ്. പ്രത്യേകിച്ച്, സസ്യാഹാരികൾ, പ്രായമായവർ എന്നീ വിഭാഗമാണ് വിറ്റാമിൻ ബി 12 അപര്യാപ്തത കൂടുതലായി നേരിടുന്നത്. അതിനെ എങ്ങനെ മറികടക്കാം - പാൽ, തൈര്, ഫ്രഷ് ചീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക. ഭക്ഷണത്തിലൂടെ മാത്രം നിങ്ങളുടെ വിറ്റാമിൻ ബി 12 ആവശ്യകതകൾ നിറവേറ്റാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, വിറ്റാമിൻ ബി 12 സപ്ലിമെന്റ് കഴിക്കുന്നത് പരിഗണിക്കുക.
ALSO READ: Cholesterol: ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം; മറക്കാതെ ഈ ഭക്ഷണങ്ങൾ കഴിക്കാം
വിറ്റാമിൻ ഡി: വൈറ്റമിൻ ഡി നിങ്ങളുടെ ശരീരത്തിൽ ഒരു സ്റ്റിറോയിഡ് ഹോർമോൺ പോലെ പ്രവർത്തിക്കുന്ന കൊഴുപ്പ് ലയിപ്പിക്കുന്ന വിറ്റാമിനാണ്. അതിനെ എങ്ങനെ മറികടക്കാം- സൂര്യപ്രകാശം ഏൽക്കുക, കൂൺ, സാൽമൺ, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഒരു ഹെൽത്ത് കെയർ പ്രൊഫഷണൽ ശുപാർശ പ്രകാരം ഒരു സപ്ലിമെന്റ് കഴിക്കുന്നത് പരിഗണിക്കുക.
അയോഡിൻ: തൈറോയ്ഡ് ഗ്രന്ഥിയുടെ വികാസത്തിന് കാരണമായേക്കാവുന്ന ഏറ്റവും സാധാരണമായ പോഷകക്കുറവാണ് അയോഡിൻ. എങ്ങനെ മറികടക്കാം- നിങ്ങളുടെ ഭക്ഷണത്തിൽ അയോഡൈസ്ഡ് ഉപ്പ് (അയഡിൻ അടങ്ങിയിട്ടുള്ള ഉപ്പ്) ഉപയോഗിക്കുക. തൈര്, പാലുൽപ്പന്നങ്ങൾ, പ്ലം എന്നിവ പോലുള്ള അയോഡിന്റെ സ്വാഭാവിക ഉറവിടങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വിറ്റാമിൻ എ: വിറ്റാമിൻ എയുടെ കുറവ് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. പ്രത്യേകിച്ച്, കാഴ്ചയെയും രോഗപ്രതിരോധ പ്രവർത്തനത്തെയും വിറ്റാമിൻ എയുടെ കുറവ് ബാധിക്കുന്നു. എങ്ങനെ മറികടക്കാം- വിറ്റാമിൻ എ ലഭിക്കുന്നതിനായി ചെറുപയർ, മധുരക്കിഴങ്ങ്, പപ്പായ, മാങ്ങ, എള്ള് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വിറ്റാമിൻ എ കൊഴുപ്പ് ലയിപ്പിക്കുന്ന വിറ്റാമിനാണ്. അതായത് വിവിധ വിറ്റാമിനുകളുടെ ആഗിരണത്തിന് കൊഴുപ്പ് ആവശ്യമാണ്. ആരോഗ്യകരമായ കൊഴുപ്പുകൾ സമീകൃതമായി കഴിക്കുന്നുന്നുവെന്ന് ഉറപ്പാക്കുക
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...