കറുത്ത നിറമുളള നല്ല ഇടതിങ്ങിയ മുടി സ്ത്രീകളുടെ ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ്. എന്നാൽ ശരിയായ രീതിയിലുളള ഹെയർ-കെയർ ഇല്ലാത്തതിനാൽ ചെറിയ പ്രായത്തിൽ തന്നെ മുടി കൊഴിച്ചിലും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുന്നു. പ്രതിവിധിക്കായി വലിയ തുക കൊടുത്ത് പലതരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലും എത്രയോ നല്ലതാണ് പണച്ചിലവ് ഇല്ലാതെ മുടിയുടെ സംരക്ഷണം പാലിക്കുന്നത്. അത്തരത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന മുടിയുടെ വളർച്ചക്കും, മുടി കൊഴിച്ചിൽ തടയാനും സാധിക്കുന്ന ഉത്തമ പരിഹാരമാണിത്.
ആവശ്യമായവ
തേങ്ങാപ്പാൽ- 1 കപ്പ്
നാരങ്ങാ നീര്- 1/2
വെളിച്ചെണ്ണ- 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം 1 കപ്പ് തേങ്ങാപ്പാൽ എടുത്ത് അതിലേക്ക് ഒരു നാരങ്ങയുടെ 1/2 ഭാഗത്തിന്റെ നീര് , ഒരു സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒരു ബ്രഷ് അല്ലെങ്കിൽ കൈ ഉപയോഗിച്ച് ഈ മിക്സ് മുടിയിലും ഉൾഭാഗങ്ങളിലും നന്നായി തേക്കുക. തേച്ച് കഴിഞ്ഞാൽ ഏകദേശം 1 മണിക്കൂർ മുടി മുകളിലേക്ക് കെട്ടിവെച്ച് സൂക്ഷിക്കുക. ശേഷം കഴുകിക്കളയുക. തേങ്ങാപ്പാൽ മുടിയുടെ വളർച്ചയെ സഹായിക്കുന്നതിനൊപ്പം പുതിയ മുടി വളരാനും, മുടിക്ക് തിളക്കം ലഭിക്കാനും സഹായിക്കും. നാരങ്ങാ നീര് ചേർക്കുന്നത് തലയോട്ടിയിലെ എണ്ണമയം ഇല്ലാതാക്കുവാനാണ്. ഇതിനൊപ്പം വെളിച്ചെണ്ണ ചേർത്തില്ലെങ്കിൽ മുടിക്ക് ഒതുക്കം ലഭിക്കില്ല. ഈ ഹെയർ മാസ്ക് ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കുന്നത് മുടിക്ക് നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy