ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്ന പ്രാധാനപ്പെട്ട ഭക്ഷണമാണ് പഴവർഗങ്ങൾ. എന്നാൽ എല്ലാ പഴങ്ങളും നമുക്ക് ഭാരം കുറയ്ക്കാൻ സഹായിക്കില്ല. അതായത് ചില പഴങ്ങളിൽ മധുരവും കലോറിയും എല്ലാം കൂടുതൽ ആയിരിക്കും. ഈ പഴങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് അല്ലെങ്കിൽ അവ അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. അതുകൊണ്ട് തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന പഴങ്ങൾ അധികം കഴിക്കരുത്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ: ശരീരഭാരം കുറയ്ക്കാൻ ക്ഷമയും കഠിനാധ്വാനവും ആവശ്യമാണ്. നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ, കൂടുതൽ വ്യായാമവും പരിശ്രമവും ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയുടെ അളവും അതിനനുസരിച്ച് മോഡറേറ്റ് ചെയ്യണം. അതനുസരിച്ച് ശരിയായ അളവിൽ ഭക്ഷണവും വെള്ളവും കുടിക്കുക. നിങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് നല്ലത്.
ധാന്യങ്ങൾ, മാംസം, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, പഴങ്ങളും പച്ചക്കറികളും എന്നിവ കഴിക്കുന്നത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാനുള്ള മികച്ച മാർഗങ്ങളാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ ചില പഴങ്ങൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്. അവ ആരോഗ്യകരമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ചിലത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നില്ല.
ALSO READ: പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏത്, ഗുണമെന്ത്?
1. അവോക്കാഡോ : അവക്കാഡോ ഏറ്റവും കൊഴുപ്പുള്ളതും മധുരമുള്ളതുമായ പഴങ്ങളിൽ ഒന്നാണ്. 100 ഗ്രാം അവോക്കാഡോയിൽ 150 ഗ്രാം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. എങ്കിലും നല്ല കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ തടി കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഈ പഴം വളരെ നല്ലതാണ്. അല്ലാത്ത പക്ഷം ഈ പഴം അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും.
2. തേങ്ങ : ശരീരത്തിന് ഗുണം ചെയ്യുന്ന ധാരാളം പദാർത്ഥങ്ങൾ തേങ്ങയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് അമിതമായി കഴിച്ചാൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഇതിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു.
3. ഡ്രൈ ഫ്രൂട്ട്‌സ് : ഡ്രൈ ഫ്രൂട്ട്‌സ് ആരോഗ്യം നിലനിർത്താനുള്ള മികച്ച മാർഗമാണ്. സാധാരണ പഴങ്ങളേക്കാൾ അൽപ്പം കൂടുതൽ കൊഴുപ്പ് അവയിൽ അടങ്ങിയിട്ടുണ്ട്. ഒരു ഗ്രാം ഉണക്ക മുന്തിരിയിൽ 150 കലോറിയിലധികം അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ശരീരഭാരം കുറയ്ക്കാൻ ഉണങ്ങിയ പഴങ്ങൾ കഴിക്കാം. എന്നാൽ അവ ഒരു നിശ്ചിത അളവിൽ ആയിരിക്കണം. ഇത് അധികമായാൽ ഭക്ഷണക്രമവും വ്യായാമവും എല്ലാം വെറുതെയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
4. വാഴപ്പഴം : നാരുകളാൽ സമ്പുഷ്ടമായ വാഴപ്പഴം ദഹനത്തെ സഹായിക്കുന്നു. എന്നിരുന്നാലും, ഇത് ശരീരഭാരം വർദ്ധിപ്പിക്കും. ഒരു വാഴപ്പഴത്തിൽ 37.5 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്ന് മെഡിക്കൽ ഗവേഷണം കണ്ടെത്തി. ദിവസവും കഴിക്കാവുന്ന ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ് വാഴപ്പഴം. എന്നാൽ അത് അമിതമായി കഴിക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...