Ripe Jackfruit Health Benefits In Summers: ലോകത്തിലെ ഏറ്റവും വലിയ പഴം എന്നാണ് ചക്കപ്പഴം അറിയപ്പെടുന്നത്. വലിപ്പം പോലെതന്നെ പോഷകങ്ങളുടെ കാര്യത്തിലും ചക്ക മുന്‍പിലാണ്. പച്ച ചക്കയും പഴുത്ത ചക്കയും ഒരേപോലെ പോഷകങ്ങള്‍ നിറഞ്ഞതാണ്.
പച്ച ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു ഇത് വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. ഒരു കപ്പ് ചക്കയില്‍ 155 കലോറിയാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ ജീവകം എ, ജീവകം സി, റൈബോഫ്‌ലേവിന്‍, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവയും ചക്കയില്‍ അടങ്ങിയിരിക്കുന്നു. സോഡിയം, പൂരിതകൊഴുപ്പുകള്‍, കൊളസ്‌ട്രോള്‍ ഇവ ചക്കയില്‍ വളരെ കുറവാണ്. മഗ്‌നീഷ്യം, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍, സിങ്ക്, മാംഗനീസ്, സെലെനിയം, എന്നീ ധാതുക്കളും ചക്കയില്‍ ഉണ്ട്. ചക്കയിലടങ്ങിയ പോഷകങ്ങള്‍ക്ക് ആന്‍റി കാന്‍സര്‍, ആന്‍റി ഏജിംഗ്, ആന്‍റി അള്‍സറേറ്റീവ് ഗുണങ്ങള്‍ ഉണ്ട്.
പച്ച ചക്ക പോലെതന്നെ ചക്കപ്പഴത്തിനും ഉണ്ട് ഏറെ ഗുണങ്ങള്‍. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ചക്കപ്പഴത്തിന് പ്രമേഹം മുതൽ അര്‍ബുദം വരെയുള്ള രോഗങ്ങൾ ഭേദമാക്കാനുള്ള കഴിവുണ്ട്.
Also Read: Bone Health: എണ്‍പതിലും എല്ലിന് കരുത്ത്!! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
നമുക്കറിയാം, ചക്കപ്പഴത്തിന് നല്ല സുഗന്ധമാണ്. അതിന് കാരണം അതില്‍ അതിലടങ്ങിയിരിക്കുന്ന പതിമൂന്നുതരം എസ്റ്ററുകളാണ്. വേനൽക്കാലത്തെ ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ് ചക്കപ്പഴം. ചക്കപ്പഴത്തില്‍ നല്ല അളവില്‍ ഫൈബറും റഫേജും അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യുന്ന കരോട്ടിനോയിഡുകളും ആന്‍റിഓക്‌സിഡന്‍റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
പഴുത്ത ചക്ക കഴിക്കുന്നതുകൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ അറിയാം
1. ചക്കപ്പഴത്തില്‍ വൈറ്റമിന്‍ എ, സി, തയാമിന്‍, പൊട്ടാസ്യം, കാത്സ്യം, അയണ്‍, സിങ്ക് എന്നിങ്ങനെ ശരീരത്തിനാവശ്യമുള്ള വിറ്റാമിനുകളെല്ലാമുണ്ട്. അതിനാല്‍ ചക്കപ്പഴം കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
2. പഴുത്ത ചക്ക മലബന്ധത്തിന് പരിഹാരമാണ്. ഏറെ നാരുകള്‍ അടങ്ങിയ പഴമായതിനാല്‍ മലബന്ധം തടയാനും ദഹനത്തിനും ചക്കപ്പഴം നല്ലതാണ്. അതായത്, ഇതിലെ നാരുകള്‍ ഏറെനേരം വയറുനിറഞ്ഞതായി അനുഭവപ്പെടാൻ നിങ്ങളെ സഹായിക്കും.
3. അര്‍ബുദം തടയാനുള്ള കഴിവ് ചക്കപ്പഴത്തിനുണ്ട്. അര്‍ബുദത്തിന് കാരണമായ പോളിന്യൂട്രിയന്‍റുകളെ തടയാനുള്ള കഴിവ് ചക്കപ്പഴത്തിനുണ്ട്.
4. ചക്കപ്പഴത്തില്‍ ധാരാളം മഗ്‌നീഷ്യവും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളെ ബലമുള്ളതാക്കും. കുട്ടികള്‍ക്ക് ചക്കപ്പഴം നല്‍കുന്നത് ഏറെ പ്രയോജനപ്രദമാണ്.
5. പഴുത്ത ചക്ക പ്രമേഹത്തിന് ഗുണം ചെയ്യും. നിങ്ങളുടെ ശരീരം ചക്ക കൂടുതൽ സാവധാനത്തിൽ ദഹിപ്പിക്കുകയും ആഗിരണം ചെയ്യുകയും ചെയ്യുന്നു, ഇത് പ്രമേഹ രോഗികൾക്ക് വളരെ പ്രധാനമാണ്. അതായത്, ചക്കപ്പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഉള്ളത്. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനൊപ്പം പഞ്ചസാരയുടെ വർദ്ധനവിനെ തടയുകയും ചെയ്യുന്നു.
6. ഉയർന്ന രക്ത സമ്മര്‍ദ്ദക്കാര്‍ക്ക് ചക്കപ്പഴം ഗുണം ചെയ്യും. ഉയർന്ന ബിപി രോഗികൾക്ക് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ, പൊട്ടാസ്യം അടങ്ങിയ ചക്ക നിങ്ങളുടെ രക്തക്കുഴലുകൾ വിശാലമാക്കാനും രക്തസമ്മർദ്ദം വർദ്ധിക്കുന്നത് തടയാനും സഹായിക്കുന്നു.
7. അൾസര്‍ രോഗികള്‍ പഴുത്ത ചക്ക കഴിക്കുന്നത് ഉത്തമമാണ്. ചക്കയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകൾ വയറ്റിലെ അൾസർ പ്രശ്‌നം കുറയ്ക്കാൻ സഹായിക്കും. അവ വായിലെ അൾസർ തടയുകയും ദഹനവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതോടൊപ്പം ആമാശയത്തിലെ പിഎച്ച് അളവ് ബാലൻസ് ചെയ്യാനും ഈ പഴം സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...