ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാധീതമായിരിക്കും. ഇത് ഗുരുതരമായ ആരോഗ്യാവസ്ഥയാണ്. പ്രമേഹത്തിനെതിരായ ചികിത്സയ്ക്കൊപ്പം ചില പഴങ്ങൾ, പച്ചമരുന്നുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഈ രോഗം ഉണ്ടാക്കുന്ന സങ്കീർണതകൾ കുറയ്ക്കാനും സഹായിക്കും.
രുചികരമായ പഴങ്ങളിൽ ഒന്നാണ് മൾബറി. രുചി മാത്രമല്ല, നിരവധി പോഷക ഗുണങ്ങളും മൾബറിക്കുണ്ട്. ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നീ നിറങ്ങളിലാണ് മൾബറിയുണ്ടാകുന്നത്. ഏപ്രിൽ മാസത്തിലാണ് മൾബറി കൂടുതലായി ഉണ്ടാകുന്നത്. ശൈത്യകാലത്തിന്റെ അവസാനത്തിലും വേനൽക്കാലത്തിന്റെ തുടക്കത്തിലും ആണിത്.
വളരെ മധുരമുള്ള ഈ പഴം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കുകയും കാൻസർ പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. രുചി, മികച്ച പോഷകമൂല്യങ്ങൾ, വിവിധ ആരോഗ്യ ഗുണങ്ങൾ എന്നിവയാൽ ലോകമെമ്പാടും ജനപ്രീതിയുള്ള ഒരു ഫലമാണ് മൾബറി.
ALSO READ: Covid: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്
കുടലിലെ കാർബോഹൈഡ്രേറ്റുകളെ മോശമായി ബാധിക്കുന്ന എൻസൈമിനെ മൾബറിയിൽ കാണപ്പെടുന്ന 1-ഡിയോക്സിനോജിരിമൈസിൻ (ഡിഎൻജെ) എന്ന സംയുക്തം തടയുന്നതായി പഠനങ്ങളിൽ പറയുന്നു. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ വർധനവിന്റെ നിരക്ക് കുറയ്ക്കുന്നതിന് പ്രമേഹരോഗികൾ ഭക്ഷണത്തിന് ശേഷം മൾബറി കഴിക്കുന്നത് ഗുണം ചെയ്യും.
മൾബറിയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഞരമ്പുകളെ വികസിപ്പിക്കുകയും അവയുടെ സമ്മർദ്ദം കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സിരകളുടെ വിശാലത കാരണം രക്തയോട്ടം മെച്ചപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന ഇരുമ്പ് രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് വർധിക്കാൻ സഹായിക്കുന്നു.
കറുപ്പും ചുവപ്പും മൾബറി പ്രതിരോധശേഷി വർധിപ്പിക്കും. മൾബറിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പ്രതിരോധശേഷി വർധിപ്പിക്കും. മൾബറി കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഇതിലെ വിറ്റാമിൻ എ, കാത്സ്യം, ഇരുമ്പ് എന്നിവ എല്ലുകളെ ശക്തിപ്പെടുത്തുന്നു. ഓസ്റ്റിയോപൊറോസിസ്, ആർത്രൈറ്റിസ് തുടങ്ങിയ ഗുരുതരമായ അസ്ഥി രോഗങ്ങളെ തടയാൻ മൾബറി സഹായിക്കുന്നു.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...