ചായ (Tea) ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. പ്രത്യേകിച്ച് മലയാളികൾ. രാവിലെ ഒരു ചായ കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നവരാണ് മിക്ക മലയാളികളും. അത് പോലെ തന്നെ ചായക്ക് പലപ്പോഴും മരുന്നായും ഉപയോഗിക്കാറുണ്ട്. കാൻസർ, അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കൊക്കെ ചായ ഫലപ്രദമാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ചായക്ക് ഒരുപാട് ദോഷവശങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം
പിരിമുറുക്കവും ഉത്കണ്ഠയും കൂട്ടും
ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അത് പിരിമുറുക്കവും (Stress) ഉത്കണ്ഠയും ഉണ്ടാകാൻ കാരണമാകും. ഗ്രീൻ ടീയെക്കാൾ കറുത്ത ചായപൊടിയിലാണ് കൂടുതൽ കഫീൻ അടങ്ങിയിട്ടുണ്ടാവുക. 200 mg കഫീൻ ഒരുദിവസം കഴിക്കുന്നത് പിരിമുറുക്കത്തിന് കാരണമാകുമെന്ന് പടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ അമിതമായ അളവിൽ ചായ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ALSO READ: Vishu 2021 : ട്രിപ്പിനിടെ വിഷു ആഘോഷിക്കാൻ അഹാന തിരിച്ച് വീട്ടിലെത്തി, കാണാം അഹാനയുടെ വിഷു ചിത്രങ്ങൾ
ഉറക്കകുറവ്
ചായ അമിതമായി കുടിച്ചാൽ ഉറക്കകുറവ് ഉണ്ടാകും. ഇതിന് കാരണവും ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ തന്നെയാണ്. ഉറക്കക്കുറവ് (Sleep) മറ്റ് പല അസുഖങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയും കുറവല്ല. മാത്രമല്ല ഉറക്കക്കുറവ് മൂലം പലപ്പോഴും തലകറക്കം, മാനസിക പ്രശ്‌നങ്ങൾ, ഓർമ്മക്കുറവ്, അമിതവണ്ണം എന്നിവയൊക്കെ ഉണ്ടാകും. മാത്രമല്ല പ്രമേഹം ഉണ്ടാക്കാനും സാധ്യതയുണ്ട്.
ALSO READ: Sleep Walking: നിങ്ങൾ ഉറക്കത്തിൽ നടക്കാറുണ്ടോ? കാരണങ്ങൾ അറിയാം
ഓർക്കാനം
അമിത അളവിൽ ചായ (Tea) കുടിക്കുന്നതും വെറും വയറ്റിൽ ചായ കുടിക്കുന്നതും ഓർക്കാനവും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കും. ചായ പൊടിയിൽ അടങ്ങിയിട്ടുള്ള ടന്നിസ് എന്ന വസ്തു ഇതിന് കാരണമാകും. നിങ്ങൾക്ക് ചായ കുടിക്കുമ്പോൾ ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുകയാണെങ്കിൽ ഉടനടി ചായ കുടിക്കുന്നതിന്റെ അളവ് കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
നെഞ്ചെരിച്ചിൽ
നെഞ്ചേരിച്ചിലിനും (Heartburn) കാരണമാകുന്നത് കഫീൻ തന്നെയാണ്. കഫീൻ വയറ്റിലുണ്ടാകുന്ന ആസിഡിന്റെ അളവ് കൂട്ടുകയും ഇത് നെഞ്ചെരിച്ചിലിന് കാരണമാകുകയും ചെയ്യും. അതിനാൽ നിങ്ങൾക്ക് നെഞ്ചേരിച്ചിൽ ഉണ്ടെങ്കിൽ ചായ കുടിയ്ക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്.
ALSO READ: Ear Ache: നിങ്ങൾക്ക് ചെവി വേദന ഉണ്ടാകാറുണ്ടോ? വേദന മാറ്റാൻ ചില മാർഗ്ഗങ്ങൾ
തലവേദന
മിതമായ രീതിയിൽ ചായ കുടിക്കുന്നത് തലവേദന (Headache) കുറയ്ക്കാൻ സഹായിക്കുമ്പോൾ സ്ഥിരമായ ഉപയോഗം നിങ്ങളെ നിരന്തരമായി തലവേദയിലേക്ക് നയിക്കുമെന്നതാണ് വിരോധാഭാസം. നിങ്ങൾ അമിതമായി ചായ കുടിക്കുന്നവരും നിരന്തരമായി തലവേദന ഉള്ളവരും ആണെങ്കിൽ ചായ കുടിയ്ക്കുന്നതിന്റെ അളവ് കുറയ്ക്കുന്നത് തലവേദന കുറയ്ക്കാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.