Crime News: മദ്യലഹരിയിൽ മുൻസുഹൃത്തുമായി തർക്കം; നൈറ്റ് കഫേ അടിച്ചു തകർത്ത യുവതിയും സംഘവും അറസ്റ്റിൽ

Kochi Crime News: സംഭവത്തിൽ ചങ്ങനാശേരി സ്വദേശി ലീന, ഇടുക്കി സ്വദേശി ജെനിറ്റ്, വയനാട് സ്വദേശി മുഹമ്മദ് സിനാൻ, ചങ്ങനാശേരി സ്വദേശി ആദർശ് ദേവസ്യ എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Apr 27, 2024, 10:23 AM IST
  • മദ്യലഹരിയിൽ മുൻസുഹൃത്തുമായി തർക്കം
  • കൊച്ചിയിൽ നൈറ്റ് കഫേ അടിച്ചുതകർത്ത യുവതിയും സംഘവും അറസ്റ്റിൽ
Crime News: മദ്യലഹരിയിൽ മുൻസുഹൃത്തുമായി തർക്കം; നൈറ്റ് കഫേ അടിച്ചു തകർത്ത യുവതിയും സംഘവും അറസ്റ്റിൽ

കൊച്ചി: മദ്യ ലഹരിയിൽ പനമ്പിള്ളി നഗറിൽ നൈറ്റ് കഫെ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവതിയും സംഘവും അറസ്റ്റിൽ. കൊച്ചി പനമ്പിള്ളി നഗറിലെ ഷോപ്പിംഗ് കോംപ്ലക്സിൽ സാപിയൻസ് കഫറ്റേരിയയിലാണ് ഇവർ ആയുധങ്ങളുമായി എത്തി അക്രമം അഴിച്ചുവിട്ടത്.

Also Read: കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞു, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

സംഭവത്തിൽ ചങ്ങനാശേരി സ്വദേശി ലീന, ഇടുക്കി സ്വദേശി ജെനിറ്റ്, വയനാട് സ്വദേശി മുഹമ്മദ് സിനാൻ, ചങ്ങനാശേരി സ്വദേശി ആദർശ് ദേവസ്യ എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്.  കണ്ടാലറിയാവുന്ന 4 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.  ഇവർക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.  സാപിയൻസ് കഫറ്റേരിയയിൽ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുൻ സുഹൃത്തുമായി നടന്ന വാക്കുതർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. വാക്കുതർക്കം ഒടുവിൽ കയ്യാങ്കളി ആകുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു ലീനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു.  ഇതിനിടയിൽ ഇവർ എത്തിയ കാറിന്റെ ചില്ല് ഓറൽ പൊട്ടിച്ചു.  ഇതിനെ തുടർന്ന് ലീന പനമ്പിള്ളിയിലുള്ള ചിലരുമായെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.

Also Read: അക്ഷയ തൃതീയയിൽ ഗജകേസരി യോഗം; ലക്ഷ്മി ദേവിയുടെ കൃപയാൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും!

 

അക്രമത്തിൽ കടയുടമയക്കും പാർട്ടണർക്കും സുഹൃത്തിനും രണ്ടു ജീവനക്കാർക്കും പരിക്കേറ്റിരുന്നു. കടയിലെ സാധനങ്ങളൊക്കെ തല്ലിതകർത്ത് വകയിൽ 3 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.  സംഭവമറിഞ്ഞെത്തിയ സൗത്ത് പോലീസ് ലീന അടക്കമുള്ള 4 പേരെ പിടികൂടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപെട്ടു.  അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

  

Trending News