കാസര്‍കോട്: നീലേശ്വരത്ത് ലോറിയില്‍ കടത്തുകയായിരുന്ന സ്പിരിറ്റും (Spirit) ഗോവൻ മദ്യവും പിടികൂടി. 1800ലധികം ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്.
890 ലിറ്റര്‍ സ്പിരിറ്റും 1323 ലിറ്റര്‍ ഗോവന്‍ മദ്യവുമാണ് ലോറിയില്‍ നിന്ന് പിടികൂടിയത്. ഗോവയില്‍ നിന്ന് തൃശ്ശൂരിലേക്ക് പെയിന്റുമായി പോവുകയായിരുന്ന ലോറിയിലാണ് സ്പിരിറ്റ് കടത്തിയത്. പെയിന്റ് പാത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റും മദ്യവും. ലോറി ഡ്രൈവര്‍ മഞ്ചേരി സ്വദേശി സൈനുദ്ദീനെ അറസ്റ്റ് ചെയ്തു.
ALSO READ: MDMA Seized | നെടുമ്പാശേരിയിൽ എംഡിഎംഎ പിടികൂടി; നാല് യുവാക്കൾ അറസ്റ്റിൽ
പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ലോറി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും മുൻപും ഇയാൾ സ്പിരിറ്റ് കടത്തിയിട്ടുണ്ടോയെന്നതും അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...