മോഷണക്കുറ്റം ആരോപിച്ച് പിതാവിനെയും മൂന്നാംക്ലാസുകാരി മകളേയും പരസ്യവിചാരണ ചെയ്ത Civil Police ഓഫീസറെ സ്ഥലം മാറ്റി

സംഭവത്തിൽ അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈെസ്പി റൂറൽ എസ്പിക്ക് റിപ്പോർട്ട് കൈമാറി

Written by - Zee Malayalam News Desk | Last Updated : Aug 29, 2021, 04:16 PM IST
  • മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് മൂന്നാംക്ലാസുകാരിയേയും പിതാവിനെയും റോഡിൽ നിർത്തി രജിത വിചാരണ ചെയ്തത്
  • രജിതക്കെതിരെ വകുപ്പുതല നടപടിക്കും ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തതായാണ് സൂചന
  • തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനേയും മൂന്നാംക്ലാസുകാരി മകളെയുമാണ് രജിത പരസ്യമായി വിചാരണ ചെയ്തത്
  • മോഷണം പോയതായി ആരോപിച്ച ഫോൺ ഒടുവിൽ രജിതയുടെ ബാ​ഗിൽ നിന്ന് കണ്ടെത്തിയിരുന്നു
മോഷണക്കുറ്റം ആരോപിച്ച് പിതാവിനെയും മൂന്നാംക്ലാസുകാരി മകളേയും പരസ്യവിചാരണ ചെയ്ത Civil Police ഓഫീസറെ സ്ഥലം മാറ്റി

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പിതാവിനെയും മകളെയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസറെ (Police officer) സ്ഥലം മാറ്റി. ആറ്റിങ്ങൽ പിങ്ക് പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ രജിതയെയാണ് സ്ഥലം മാറ്റിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈെസ്പി റൂറൽ എസ്പിക്ക് (Rural SP) റിപ്പോർട്ട് കൈമാറി.

മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് മൂന്നാംക്ലാസുകാരിയേയും പിതാവിനെയും റോഡിൽ നിർത്തി രജിത വിചാരണ ചെയ്തത്. രജിതക്കെതിരെ വകുപ്പുതല നടപടിക്കും ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തതായാണ് സൂചന. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനേയും മൂന്നാംക്ലാസുകാരി മകളെയുമാണ് രജിത പരസ്യമായി വിചാരണ (Questioning) ചെയ്തത്.

ALSO READ: Fishermen Alert : കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

പിങ്ക് പൊലീസിന്റെ വാഹനത്തിൽ നിന്നും രജിതയുടെ ഫോൺ മോഷ്ടിച്ചതായി ആരോപിച്ചാണ് പിതാവിനെയും മകളെയും അരമണിക്കൂറോളം നേരം റോഡിൽ തടഞ്ഞുനിർത്തി വിചാരണ ചെയ്തത്. മോഷണം പോയതായി ആരോപിച്ച ഫോൺ ഒടുവിൽ രജിതയുടെ ബാ​ഗിൽ നിന്ന് കണ്ടെത്തിയിരുന്നു. പെൺകുട്ടിയെയും പിതാവിനെയും ചെയ്യാത്ത തെറ്റിന്റെ പേരിൽ വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

തന്റെ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ച് മകൾക്ക് കൈമാറിയെന്നാണ് രജിത ആരോപിച്ചത്. തുടർന്ന് ഫോൺ രജിതയുടെ ബാ​ഗിൽ നിന്ന് കണ്ടെടുത്തിട്ടും പിതാവിനോടും കുട്ടിയോടും മോശമായാണ് ഇവർ പെരുമാറിയത്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും (Child welfare commission) കേസെടുത്തിട്ടുണ്ട്. പ്രാഥമിക നടപടിയായാണ് സ്ഥലം മാറ്റിയത്. ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൽ ഉദ്യോ​ഗസ്ഥയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. റിപ്പോർട്ട് പരിശോധിച്ച ശേഷം ഇവർക്കെതിരെ കൂടുതൽ നടപടിയുണ്ടായേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News