Pathanamthitta Molestation Case: ആശുപത്രിയിലും ബസ് സ്റ്റാൻഡിലും വെച്ച് പോലും ക്രൂര പീഡനം; ഇതുവരെ അറസ്റ്റിലായത് 39 പേർ, വിദേശത്തുള്ളവരെ നാട്ടിലെത്തിക്കും

Pathanamthitta Molestation Case: 2024 ജനുവരിയിൽ ജനറൽ ആശുപത്രിയിൽ വെച്ച് നാല് പേർ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി പറഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : Jan 13, 2025, 11:47 AM IST
  • പത്തനംതിട്ട ബലാത്സംഗക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 39 ആയി
  • വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കുമെന്ന് പൊലീസ്
  • അറസ്റ്റിലായവരിൽ ഭൂരിഭാ​ഗവും 30 വയസ്സിന് താഴെയുള്ളവരാണ്
Pathanamthitta Molestation Case: ആശുപത്രിയിലും ബസ് സ്റ്റാൻഡിലും വെച്ച് പോലും ക്രൂര പീഡനം; ഇതുവരെ അറസ്റ്റിലായത് 39 പേർ, വിദേശത്തുള്ളവരെ നാട്ടിലെത്തിക്കും

പത്തനംതിട്ട: പത്തനംതിട്ടയിൽ ദളിത്പെൺകുട്ടി അഞ്ച് വർഷം  പീഡനത്തിനിരയായ കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും. 39 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളിൽ ചിലർ വിദേശത്താണ്. ഇവരെ ഉടൻ നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും. 

കേസിൽ കുട്ടിയുടെ മൊഴി വീണ്ടും രേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അച്ഛന്റെ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ സൈബർ സെല്ലും ശേഖരിക്കുന്നുണ്ട്. അന്വേഷണ പുരോഗതി വിലയിരുത്താൻ ഡിഐജി അജിത ബീഗം ഇന്നോ നാളെയോ ജില്ലയിൽ എത്തുമെന്ന് വിവരം.

Read Also: പിവി അൻവർ രാജിവെച്ചു; ഇനി തൃണമൂൽ കോൺഗ്രസിൽ

പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിൻ്റെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി അജിതാ ബീഗം മേൽനോട്ടം വഹിക്കും. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

അതിനിടെ 2024 ജനുവരിയിൽ ജനറൽ ആശുപത്രിയിൽ വെച്ച് നാല് പേർ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി മൊഴി നൽകി. ഇൻസ്റ്റ​ഗ്രാം വഴിയും പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചുമാണ് പ്രതികളിൽ പലരും പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്. 

സുബിൻ എന്ന യുവാവാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. തുടർന്ന് ഇയാൾ സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ  കാഴ്ചവെച്ചെന്നും പൊലീസ് പറയുന്നു. പെൺകുട്ടിയുടെ ന​ഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു തുടർ പീഡനം. 

Read Also: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി

ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ എത്തിച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയെന്നും പോലീസ് പറയുന്നു.  

അറസ്റ്റിലായവരിൽ ഭൂരിഭാ​ഗവും 30 വയസ്സിന് താഴെയുള്ളവരാണ്. പ്ലസ് ടു വിദ്യാ‍ഥികൾ ഉൾപ്പെടെ പല സ്ഥാപനങ്ങളിൽ പഠിക്കുന്നവരും ഓട്ടോ ഡ്രൈവർമാരും ഇക്കൂട്ടത്തിലുണ്ട്. ചിലർ ക്രിമിനൽ കേസുകളിലെ പ്രതികളാണ്. 

സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ദേശീയ വനിതാ കമ്മീഷൻ ഡിജിപിയോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News