പത്തനംതിട്ട: പത്തനംതിട്ട കൂട്ടബലാത്സംഗക്കേസിൽ 13 പേർ കൂടി കസ്റ്റഡിയിൽ. രണ്ട് പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 26 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. 14 എഫ്ഐആറുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന ചില ആളുകൾ പത്തനംതിട്ട ജില്ലയ്ക്ക് പുറത്താണെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും. പ്രതികളിൽ പലരും പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
പെൺകുട്ടിയുടെ നഗ്ന വീഡിയോയും വാട്സാപ്പിൽ കിട്ടിയ ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ കൂടുതൽ പേർ പീഡിപ്പിച്ചത്. പിതാവിന്റെ ഫോണാണ് പെൺകുട്ടി ഉപയോഗിച്ചിരുന്നത്. ഇതുവഴിയാണ് പെൺകുട്ടിയും പ്രതികളും ആശയവിനിമയം നടത്തിയത്. പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് സ്മാർട്ട് ഫോൺ ഉപയോഗത്തെക്കുറിച്ച് വശമില്ല.
13 വയസുമുതൽ 18 വയസുവരെ അഞ്ച് വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. റാന്നി സ്വദേശികളായ ആറ് പേരെയാണ് ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് പേർ ഓട്ടോറിക്ഷാ തൊഴിലാളികളാണ്.
അറസ്റ്റിലായവരിൽ മത്സ്യത്തൊഴിലാളികളായ സഹോദരങ്ങൾ, പ്ലസ് ടു വിദ്യാർഥി തുടങ്ങിയവരും ഉൾപ്പെടുന്നു. 13 വയസുമുതൽ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മൊഴി നൽകിയത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ പോലീസ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ അഞ്ച് പേരെ ആദ്യം അറസ്റ്റ് ചെയ്തു.
ഇന്നലെ അറസ്റ്റിലായ സുബിൻ എന്ന യുവാവാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇയാൾ പീഡന ദൃശ്യങ്ങൾ പകർത്തി ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ സുഹൃത്തുക്കൾക്ക് കാഴ്ചവച്ചെന്നാണ് പോലീസ് പറയുന്നത്. ദളിത് പെൺകുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്.
അതിനാൽ പോക്സോ വകുപ്പിന് പുറമേ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം കൂടി ചേർത്തിട്ടുണ്ട്. പലരും പെൺകുട്ടിയെ ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. കായികതാരമായ പെൺകുട്ടിയെ പരിശീലകരും ചൂഷണത്തിന് ഇരയാക്കിയെന്നും പോലീസ് വ്യക്തമാക്കുന്നു.
സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്ത പെൺകുട്ടി പിതാവിന്റെ മൊബൈൽ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണിൽ നിന്നും പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകളിൽ നിന്നുമാണ് പോലീസിന് പ്രതികളുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചത്. സംഭവത്തിൽ പോലീസ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.