ന്യൂ ഡൽഹി: 20 റൗണ്ട് വെടിയുണ്ടകളുമായി വിമാനയാത്രികൻ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. എയർപോർട്ടിലെ CISF ന്റെ സുരക്ഷാ പരിശോധനയിലാണ് മതിയായ തിരിച്ചറിയൽ രേഖകളില്ലാത്തതിനാൽ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിലെ ബാഗിൽ നിന്നും 7.65 എം.എം കാലിബറിലുള്ള 20 വെടിയുണ്ടകൾ സി.ഐ.എസ്.എഫ് കണ്ടെടുത്തു.
മെഷിൻ ഗണ്ണുകളിലടക്കം ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണിവ. ഔറംഗാബാധിലേക്ക് പോവാനായാണ് താൻ എത്തിയതെന്നെണ് ഇയാൾ എയർപോർട്ട് അധികൃതരോട് പറഞ്ഞത്.കൂടുതൽ പരിശോധനക്കായി സി.ഐ.എസ്.എഫ് ഇയാളെ ഡൽഹി പോലീസിന് (Delhi Police) കൈമാറി. ഇയാൾക്കെതിരെ അനധികൃതമായി ആയുധം കയ്യിൽ വെച്ചതിന് കേസെടുക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.
ALSO READ: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയിൽ
കഴിഞ്ഞ ദിവസം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി കൊല്ലം സ്വദേശിയായ സൈനീകനെ CISF അറസ്റ്റ് ചെയ്തിരുന്നു.കശ്മീരിൽ നിന്നും പഞ്ചാബിലേക്ക് സ്ഥലം മാറ്റം കിട്ടിയ പ്രവീൺ അവധിക്ക് നാട്ടിലെത്തിയ ശേഷം ഡൽഹി വഴി മടങ്ങാനായി നെടുമ്പാശ്ശേരിയിലെത്തിയതായിരുന്നു. ഇതിനിടെയാണ് ബാഗുകളുടെ എക്സറേ പരിശോധനയിൽ വെടിയുണ്ട കണ്ടെത്തിയത്.
ALSO READ: Abhaya Case: പ്രതികൾ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കും
വിമാനത്താവളങ്ങൾ വഴി ആയുധങ്ങൾ കടത്താനുള്ള സാധ്യത കണക്കിലെടുത്ത് കർശന സുരക്ഷയാണ് എല്ലായിടത്തും സി.ഐ.എസ്.എഫും ഡൽഹി പോലീസും ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് (COVID 19) വ്യാപനം മുൻ നിർത്തി ലണ്ടനിൽ നിന്നും എത്തുന്ന യാത്രക്കാർക്കുള്ള കോവിഡ് പരിശോധനയും ഇവിടെ കർശനമാണ്.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy