തിരുവനന്തപുരം: വീട്ടമ്മയെ പട്ടാപകൽ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ. ഭർത്താവ് ആശുപത്രിയിൽ പോയ സമയത്ത് അയൽവാസ് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു പരാതി. ഇവരുടെ ഭർത്താവ് വൃക്കരോഗിയാണ്. അഞ്ച് മാസം മുൻപ് ഇവർ സ്വന്തം വൃക്ക ഭർത്താവിന് ദാനം ചെയ്തിരുന്നു.
Also Read: Murder: പാലക്കാട്ട് നാലുവയസുകാരനെ ബന്ധു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി!
സംഭവ ദിവസം തുടർ പരിശോധനയ്ക്കായി മകനോടൊപ്പം ഭർത്താവ് ആശുപത്രിയിൽ പോയ സമയത്തായിരുന്നു അയൽവാസിയുടെ പീഡന ശ്രമം. ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന വയസായ ഭർതൃമാതാവും മകളും ഉറങ്ങുകയായിരുന്നു. അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരുന്ന സ്ത്രീയെ പ്രതി കടന്നുപിടിക്കുകയായിരുന്നു എന്നാണ് പരാതി. പീഡന ശ്രമം വീട്ടമ്മ ചെറുത്തതോടെ പ്രതി വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പീഡന ശ്രമത്തിനിടെ ഇയാളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റിരുന്നു. വീട്ടമ്മ ബഹളം വെച്ച് ആളുകളെ കൂട്ടിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് വീട്ടമ്മയും ഭര്‍ത്താവും പോലീസില്‍ പരാതി നല്‍കുകയും തുടർന്ന് പൂന്തുറ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
Also Read: കളിയ്ക്കാൻ ചെന്ന പൂച്ചയെ മലർത്തിയടിച്ച് പൂവൻ, വീഡിയോ വൈറലാകുന്നു!
പാലക്കാട്ട് നാലുവയസുകാരനെ ബന്ധു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി!
കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലുവയസ്സുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മരിച്ചത് വണ്ണാമല സ്വദേശി മധുസൂദനന്റെ മകനാണ്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയിരിക്കുന്നത്.
Also Read: Budhaditya Rajayoga: ബുധാദിത്യ രാജയോഗം ഇവർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!
കുഞ്ഞിനെ കണി ശേഷം സ്വയം മുറിവേൽപ്പിച്ച മധുസൂദനന്റെ ചേട്ടൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദീപ്തി ദാസ് മാനസികാരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നുവെന്നാണ് കൊഴിഞ്ഞാമ്പാറ പോലീസ് പറയുന്നത്. സംഭവം നടന്നത് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ മധുസൂദനന്റെ അമ്മ പനി പിടിച്ചു ആശുപത്രിയിൽ കിടക്കുന്നത് നോക്കാൻ പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും ദീപ്തിയെ കൈഞരമ്പ് അറുത്ത നിലയിലും കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.