കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വിലകൂടിയ പൈപ്പുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. വൈക്കം തെക്കേനട സ്വദേശിയായ കണ്ടത്തില്‍ ശിവകുമാറിനെയാണ് പോലീസ് പിടികൂടിയത്. പുതുതായി പണികഴിപ്പിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ വില കൂടിയ പൈപ്പുകളും മറ്റും മോഷ്ടിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
Also Read: ഡല്‍ഹി രാജധാനി എക്സ്പ്രസില്‍ വ്യാജബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയില്‍
ഇയാൾ ആശുപത്രി ബ്ലോക്കിലെ ശൗചാലയങ്ങളില്‍ കയറി പൈപ്പുകളും മറ്റും അഴിച്ചെടുത്ത ശേഷം വെള്ളം പോകാതിരിക്കാന്‍ മരകുറ്റി കയറ്റി വയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ജീവനക്കാർ ആദ്യം കരുതിയത് അറ്റകുറ്റ പണി നടക്കുകയാണ് എന്നാണ്. പക്ഷെ എല്ലാ പൈപ്പുകളും ഇത്തരത്തില്‍ കാണാതാകാന്‍ തുടങ്ങിയതോടെ സംശയം തോന്നിയ ജീവനക്കാർ നടത്തിയ നിരീക്ഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
Also Read: വെറും 3 ദിവസം മാത്രം... ബുധൻ കുംഭ രാശിയിലേക്ക്; ഈ 5 രാശിക്കാർക്ക് ഭാഗ്യവർഷം!
മെഡിക്കല്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ ചോദ്യം ചെയ്തപ്പോൾ ലക്ഷ കണക്കിന് രൂപ വില വരുന്ന സാമഗ്രികള്‍ ഇയാള്‍ മോഷ്ടിച്ചതായി മനസിലാകുകയുമായിരുന്നു. ഇയാൾ ഒരാഴ്ച്ചയായി ആശുപത്രിയില്‍ മോഷണം നടത്തിവരുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...