കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മഹാരാഷ്ട്ര സ്വദേശിനി മരിച്ച നിലയിൽ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മഹാരാഷ്ട്ര സ്വദേശിനി മരിച്ച നിലയിൽ.    

Written by - Zee Malayalam News Desk | Last Updated : Feb 11, 2022, 07:07 AM IST
  • മാനസികാരോഗ്യ കേന്ദ്രത്തിൽ മഹാരാഷ്ട്ര സ്വദേശിനി മരിച്ച നിലയിൽ
  • ജിയ റാം ജിലോട്ട് എന്ന യുവതിയെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
  • ഇന്നലെ രാവിലെ പതിവ് പരിശോധനയ്ക്ക് എത്തിയ ഡോക്‌ടറാണ് യുവതി മരിച്ചു കിടക്കുന്നത് കണ്ടത്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മഹാരാഷ്ട്ര സ്വദേശിനി മരിച്ച നിലയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മഹാരാഷ്ട്ര സ്വദേശിനി മരിച്ച നിലയിൽ.  ജിയ റാം ജിലോട്ട് എന്ന യുവതിയെയാണ് ദുരൂഹസാഹചര്യത്തിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. 

ജിയയുടെ ദേഹത്ത് പരുക്കുകൾ കാണപ്പെട്ടതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവരും മറ്റൊരു അന്തേവാസിയുമായി വഴക്കിടുകയും അത് അടിപിടിയിലേക്ക് എത്തുകയും ചെയ്‌തിരുന്നു.  ഇന്നലെ രാവിലെ പതിവ് പരിശോധനയ്ക്ക് എത്തിയ ഡോക്‌ടറാണ് യുവതി മരിച്ചു കിടക്കുന്നത് കണ്ടതെന്നാണ് അധികൃതർ പറയുന്നത്.

Also Read: വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷൻ ടി നസിറുദ്ദീൻ അന്തരിച്ചു 

ഒരേ സെല്ലിലുണ്ടായിരുന്ന കൊൽക്കത്ത സ്വദേശിനിയുമായിട്ടായിരുന്നു ജിയ അടിപിടികൂടിയത്.  ഇതിൽ കൊൽക്കത്ത സ്വദേശിനിയ്ക്കും പരുക്കേറ്റുവെന്ന് അധികൃതർ അറിയിച്ചു.  ഇതിനെ തുടർന്ന് ജിയയെ അഞ്ചാം വാർഡിലെ പത്താമത്തെ സെല്ലിലാക്കിയെന്നും അവർ അറിയിച്ചു.  പക്ഷെ ജിയയുടെ തലയുടെ പിന്നിൽ ശക്തമായ അടിയേറ്റ മുഴയുണ്ട്.  മാത്രമല്ല ജിയയുടെ കഴുത്തിൽ നഖത്തിന്റെ പാടുകളും മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം ഒഴുകുകയും ചെയ്തിരുന്നു.  ഇതിനെത്തുടർന്ന് അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.  

കഴിഞ്ഞ മാസം അവസാനമാണ് ജിയയെ തലശ്ശേരിയിലെ മഹിളാമന്ദിരത്തിൽ നിന്നും ഇവിടേക്ക് കൊണ്ടുവന്നത്.  കുഞ്ഞിനേയും കൊണ്ട് തലശ്ശേരിയിൽ അലഞ്ഞുതിരിയുകയായിരുന്നു ജിയ.  ശേഷം കുഞ്ഞിനെ ഉപദ്രവിക്കുന്ന കണ്ട പോലീസ് ഇടപെട്ടാണ് ജിയയെ മഹിളാമന്ദിരത്തിലും കുട്ടിയെ ബാലമന്ദിരത്തിലും പ്രവേശിപ്പിച്ചത്.

Also Read: Viral Video: രണ്ട് രാജവെമ്പാലകൾ നേർക്കുനേർ..! എന്ത് സംഭവിക്കും? വീഡിയോ കാണാം 

മഹാരാഷ്ട്രയിൽ വച്ച് തലശേരി സ്വദേശിയെ വിവാഹം കഴിച്ചുവെന്നും  ആ ബന്ധത്തിൽ ഒരു കുഞ്ഞുണ്ടായപ്പോൾ അയാൾ ഉപേക്ഷിച്ചുപോയെന്നും അയാളെ തിരഞ്ഞാണ് താൻ ഇവിടെയെത്തിയതെന്നും ജിയ പോലീസിന് മൊഴി നൽകിയിരുന്നു.  മഹിളാമന്ദിരത്തിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ജിയയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News