Crime News: കിളിമാനൂരിൽ ചിട്ടി തട്ടിപ്പ് കേസിലെ രണ്ടാം പ്രതി പിടിയിൽ

Crime News: ഈ കേസിലെ ഒന്നാം പ്രതിയായ വേണുഗോപാലിനെ പല പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരുന്ന നിരവധി കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 20, 2023, 07:06 AM IST
  • കിളിമാനൂരിൽ ചിട്ടി തട്ടിപ്പ് കേസിലെ രണ്ടാം പ്രതി പിടിയിൽ
  • സംഭവത്തിൽ 25 ഓളം കേസുകളാണ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്
Crime News: കിളിമാനൂരിൽ ചിട്ടി തട്ടിപ്പ് കേസിലെ രണ്ടാം പ്രതി പിടിയിൽ

തിരുവനന്തപുരം: കിളിമാനൂരിൽ കേച്ചേരി ഫിനാൻസ് എന്ന പേരിൽ സ്ഥാപനം നടത്തി നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും കേച്ചേരി കിളിമാനൂർ ബ്രാഞ്ച് മാനേജരുമായ ചടയമംഗലം സുരേഷ് കുമാർ അറസ്റ്റിൽ.  ചിട്ടി സ്ഥാപനത്തിലേക്ക് നിരവധിപേരെ കൊണ്ട് പണം നിക്ഷേപിപ്പിച്ചശേഷം പണവും പലിശയും നൽകാതെ വഞ്ചിച്ച കേസിലാണ് ഇയാളെ പോലീസ് അർഫാസ്റ്റ് ചെയ്തത്. 

Also Read: ഓൺലൈനായി വാങ്ങിയ ഐഫോണിന് നൽകാൻ പണമില്ല; യുവാവ് ഡെലിവെറി ഏജിന്റിനെ കുത്തി കൊന്നു

സംഭവത്തിൽ 25 ഓളം കേസുകളാണ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.  ഈ കേസിലെ ഒന്നാം പ്രതിയായ വേണുഗോപാലിനെ പല പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരുന്ന നിരവധി കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു.  എന്നാൽ രണ്ടാം പ്രതിയായ സുരേഷ്  കുമാറിനെ കുറിച്ച് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാദ് അരുൺ എന്നിവർ ചേർന്ന സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 

A,lso Read: Budh-Shukra Gochar: 7 ദിവസത്തിനു ശേഷം ഈ 4 ഗ്രഹങ്ങൾ സൃഷ്ടിക്കും രാജയോഗം, 4 രാശിക്കാർക്ക് ലഭിക്കും വൻ ധനപ്രഭാവം! 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളുടെ പേരിൽ 25 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും നിരവധി പരാതികൾ സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ഇൻസ്പെക്ടർ സനൂജ് വ്യക്തമാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News