Soubhagya Lakshmi Dhanayoga: നാല് രാശിക്കാ‍ർക്ക് സൗഭാ​ഗ്യലക്ഷ്മി ധനയോ​ഗം; ഇനി നേട്ടങ്ങളുടെ നാളുകൾ, നിങ്ങളും ഉണ്ടോ?

ജ്യോതിഷത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഗ്രഹമായാണ് ചന്ദ്രനെ കണക്കാക്കുന്നത്. ചന്ദ്രൻറെ ഓരോ ചലനവും ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.

  • Feb 11, 2025, 14:40 PM IST
1 /5

ഫെബ്രുവരി 12ന് ചന്ദ്രൻ പൂർണരൂപത്തിൽ ശക്തിപ്രാപിക്കും. ഈ ദിവസം നാല് രാശിക്കാരിൽ സൌഭാഗ്യലക്ഷ്മി ധനയോഗം രൂപപ്പെടുന്നു.

2 /5

കുംഭം (Aquarius): കുംഭം രാശിക്കാരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത സൌഭാഗ്യങ്ങൾ വന്നുചേരും. മാനസിക വിഷമങ്ങൾ അകലും. ധനയോഗം ഉണ്ടാകും. സമ്പത്ത് വർധിക്കും. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനാകും.

3 /5

മകരം (Capricorn): മകരം രാശിക്കാരിൽ സൌഭാഗ്യ ലക്ഷ്മി ധനയോഗം രൂപപ്പെടുന്നതോടെ സാമ്പത്തിക നേട്ടങ്ങൾ കൈവരും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. സാമ്പത്തിക വെല്ലുവിളികൾ കുറയും. കടബാധ്യത കുറയും. ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ അകലും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.

4 /5

മീനം (Pisces): മീനം രാശിക്കാരെ ഈ വർഷം നിരവധി ഭാഗ്യയോഗങ്ങളാണ് കാത്തിരിക്കുന്നത്. മീനം രാശിക്കാർക്ക് പല നേട്ടങ്ങളും ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാകും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും.

5 /5

കർക്കടകം (Cancer): കർക്കടകം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അകലും. വിദ്യാഭ്യാസ രംഗത്ത് ശോഭിക്കും. വിദേശത്ത് വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ആഗ്രഹിച്ച ജോലി സ്വന്തമാക്കാനാകും.

You May Like

Sponsored by Taboola