മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ റെയിൽവേ സ്റ്റേഷന് സമീപം ആർപിഎഫ് കോൺസ്റ്റബിൾ എക്‌സ്പ്രസ് ട്രെയിനിനുള്ളിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പേരെ വെടിവെച്ചു കൊന്നു. ജയ്പൂർ-മുംബൈ എക്സ്പ്രസ്സ് ട്രെയിനിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.ആർപിഎഫ് കോൺസ്റ്റബിൾ ചേതൻ സിംഗാണ് തൻറെ ഓട്ടോമാറ്റിക് റൈഫിളിൽ നിന്ന് വെടിയുതിർത്തത്.
എസ്‌കോർട്ട് ഡ്യൂട്ടി ഇൻ ചാർജ് എഎസ്‌ഐ ടിക്കാ റാം മീണയും ട്രെയിനിലെ മൂന്ന് യാത്രക്കാരുമാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രെയിനിൻറെ ബി5 കോച്ചിലാണ് സംഭവം. എഎസ്ഐയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ അടുത്ത ബോഗിയിലേക്ക് ചാടിക്കയറി മറ്റുള്ളവരെ വെടിവെക്കുകയായിരുന്നു.പ്രകോപനത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
കൃത്യം നടത്തിയ ശേഷം ഹിസർ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്ന് ചാടിയ പ്രതിയെ പോലീസ് പിടികൂടി. മുംബൈയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന പാൽഘർ. പ്രതിയുടെ പക്കൽ നിന്ന് ആയുധവും പോലീസ് കണ്ടെടുത്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും.
നോർത്ത് ഡിസിപിയെ വിവരം അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.ഗവൺമെന്റ് റെയിൽവേ പോലീസിന്റെയും ആർപിഎഫ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഹിസർ സ്റ്റേഷന് സമീപം
മീരാ റോഡിൽ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...