Balaramapuram Child Murder Case: ഹരികുമാർ അറസ്റ്റിൽ, അമ്മയെ തത്കാലം വിട്ടയയ്ക്കും; ദേവേന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു

കൊലപാതകത്തിൽ കുട്ടിയുടെ അമ്മയുടെ പങ്കുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.   

Written by - Zee Malayalam News Desk | Last Updated : Jan 30, 2025, 06:40 PM IST
  • കുട്ടിയുടെ അമ്മ ശ്രീതുവിനെ തൽക്കാലം പൊലീസ് വിട്ടയയ്ക്കും.
  • ശ്രീതുവിന് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
  • ഹരികുമാറിന്റെ താൽപര്യം നടക്കാത്തതിലുള്ള അതൃപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നി​ഗമനം.
Balaramapuram Child Murder Case: ഹരികുമാർ അറസ്റ്റിൽ, അമ്മയെ തത്കാലം വിട്ടയയ്ക്കും; ദേവേന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് 2 വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാർ അറസ്റ്റിൽ. കുഞ്ഞിനെ ഇയാൾ ജീവനോടെ കിണറ്റിലെറിയുകയായിരുന്നു. കുട്ടിയുടെ അമ്മ ശ്രീതുവിനെ തൽക്കാലം പൊലീസ് വിട്ടയയ്ക്കും. ശ്രീതുവിന് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഹരികുമാറിന്റെ താൽപര്യം നടക്കാത്തതിലുള്ള അതൃപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നി​ഗമനം. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും നെയ്യാറ്റിൻകര ഡിവൈഎസ്പി ഷാജി പറഞ്ഞു. കുട്ടിയുടെ അമ്മയ്ക്ക് പങ്കുണ്ടോയെന്ന കാര്യത്തിലടക്കം അന്വേഷണം പുരോ​ഗമിക്കുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു.

അതേസമയം ദേവേന്ദുവിന്റേത് മുങ്ങിമരണമെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. ജീവനോടെ കിണറ്റിൽ എറിഞ്ഞതെന്നാണ് നിഗമനം. ശ്വാസകോശത്തിൽ വെള്ളം കയറിയിട്ടുണ്ട്. കുഞ്ഞിന്റെ കൈയിൽ രണ്ട് പാടുകളുള്ളതായും കണ്ടെത്തി. 

Also Read: Balaramapuram Child Murder Case: 'ജീവനോടെ കിണറ്റിൽ എറിഞ്ഞു', ദേവേന്ദുവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

 

കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് മൊഴി നൽകി. എന്നാൽ ഹരികുമാറിന്റെ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ഹരികുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കുറ്റം ഏറ്റെടുത്തത് സഹോദരിയെ രക്ഷപ്പെടുത്താനാണോ എന്നും സംശയമുണ്ട്. എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയെന്നതിലും പ്രതി കൃത്യമായ മറുപടി നൽകിയിട്ടില്ല. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിവരം. ഇരുവരും തമ്മിലുള്ള ചാറ്റുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചുവെന്നും റിപ്പോർട്ടുണ്ട്. 

ഇന്ന് രാവിലെ 5.15ഓടൊണ് കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ  മകൾ ദേവേന്ദുവിനെ കാണാതായതായി പരാതി ഉയർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കിണറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അ​ഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News