Mercury Transit: ധ്യാനാവസ്ഥയിലെ ബുധൻ നൽകും നേട്ടങ്ങൾ; ഫെബ്രുവരി 22 കഴിഞ്ഞാൽ പിന്നെ സൗഭാ​ഗ്യ പെരുമഴ!

Mercury Transit: വേദ ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ​ഗ്രഹങ്ങളിൽ ഒന്നാണ് ബുധൻ. ​ഗ്രഹങ്ങളിലെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ ജാതകത്തിൽ അനുകൂല സ്ഥനത്താണെങ്കിൽ ആ രാശിക്ക് ജീവിതത്തിൽ സൗഭാ​ഗ്യങ്ങളുണ്ടാകും. 

 

1 /6

ബുധൻ ഫെബ്രുവരി 22ന് ധ്യാനാവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്. പിന്നീടുള്ള 80 ദിവസം ബുധന്‍ ഈ അവസ്ഥയിൽ തുടരും. ഏതൊക്കെ രാശിക്കാണ് ഈ കാലയളവിൽ നേട്ടമുണ്ടാകുകയെന്ന് നോക്കാം.  

2 /6

മേടം രാശിക്കാര്‍ക്ക് ഈ കാലയളവിൽ ലഭിക്കാൻ പോകുന്നത് നിരവധി നേട്ടങ്ങളാണ്. ഇവർക്ക് ബിസിനസിൽ പുതിയ അവസരങ്ങൾ കണ്ടെത്താൻ സാധിക്കുകയും ലാഭമുണ്ടാകുകയും ചെയ്യും. മുടങ്ങിക്കിടന്ന കാര്യങ്ങളെല്ലാം പൂർത്തിയാക്കാൻ കഴിയും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവർ അം​ഗീകരിക്കും.   

3 /6

കര്‍ക്കടകം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. വീട്ടില്‍ സമാധാനവും സമൃദ്ധിയുമുണ്ടാകും. ജീവിതത്തിലെ പ്രശ്നങ്ങൾക്കെല്ലാം എളുപ്പത്തിൽ പരിഹാരം കണ്ടെത്താൻ ഇക്കൂട്ടർക്ക് കഴിയും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപര്യമുണ്ടാകും. ബിസിനസിൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കും.   

4 /6

കന്നി രാശിക്കാർക്ക് ബുധൻ ധ്യാനാവസ്ഥയിലേക്ക് നീങ്ങുന്നതോടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതാകും. ജീവിതത്തില്‍ ആഗ്രഹങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. പ്രൊഫഷണല്‍ ജീവിതത്തിലും നേട്ടങ്ങളുടെ കാലമാണിത്. ജോലിയിൽ മേലുദ്യോ​ഗസ്ഥരുടെ പിന്തുണയുണ്ടാകും.   

5 /6

തുലാം രാശിക്കാര്‍ക്ക് ഈ കാലയളവിൽ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. ഇവർക്ക് സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാൻ യോ​ഗമുണ്ടാകും. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.  

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola