Cannabis seized | കൊല്ലത്ത് 65 കിലോ കഞ്ചാവ് പിടികൂടി; രണ്ട് ആന്ധ്ര സ്വദേശികൾ പിടിയിൽ

സംഭവത്തിൽ രണ്ട് ആന്ധ്ര സ്വദേശികളെ പോലീസ് പിടികൂടി. ചെമ്പട്ടി ബ്രഹ്മയ്യ (35), ഹരിബാബു (40) എന്നിവരാണ് പിടിയിലായത്.

Written by - Zee Malayalam News Desk | Last Updated : Nov 27, 2021, 09:02 AM IST
  • പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 75 ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു
  • കാറിന്റെ നാല് ഡോറുകളിലും സീറ്റിനടിയിലും രഹസ്യ അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്
  • രണ്ടേകാൽ കിലോയോളം വരുന്ന 30 പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്
  • കൊല്ലം റൂറൽ എസ്പി കെബി രവിക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്
Cannabis seized | കൊല്ലത്ത് 65 കിലോ കഞ്ചാവ് പിടികൂടി; രണ്ട് ആന്ധ്ര സ്വദേശികൾ പിടിയിൽ

കൊല്ലം: കേരള- തമിഴ്നാട് അതിർത്തിയിൽ വൻ കഞ്ചാവ് വേട്ട (Cannabis seized). ആര്യങ്കാവ് കോട്ടവാസലിൽ നിന്ന് 65 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് ആന്ധ്ര സ്വദേശികളെ (Andhra natives) പോലീസ് പിടികൂടി. ചെമ്പട്ടി ബ്രഹ്മയ്യ (35), ഹരിബാബു (40) എന്നിവരാണ് പിടിയിലായത് (Police Custody).

പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 75 ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. കാറിന്റെ നാല് ഡോറുകളിലും സീറ്റിനടിയിലും രഹസ്യ അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. രണ്ടേകാൽ കിലോയോളം വരുന്ന 30 പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ALSO READ: Crime News | ഇടുക്കിയിൽ ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് എംഡിഎംഎ പിടികൂടി

കൊല്ലം റൂറൽ എസ്പി കെബി രവിക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ഫോഴ്സ് (ഡാൻസാഫ്) സംഘവും തെന്മല പോലീസും കോട്ടവാസലിൽ വാഹന പരിശോധന നടത്തവേയാണ് സംഘം പിടിയിലായത്.

ആന്ധ്ര രജിസ്ട്രേഷനിലുള്ള മഹീന്ദ്ര മറോസ കാർ തടഞ്ഞപ്പോൾ ശബരിമലയ്ക്ക് പോകുകയാണെന്നാണ് സംഘം പറഞ്ഞത്. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ സംശയവും കഞ്ചാവിന്റെ ​ഗന്ധവും തോന്നിയ പോലീസ് കാറിനുള്ളിൽ പരിശോധന നടത്തി. ഡോറുകളിൽ അസ്വാഭാവിക തോന്നിയതിനെ തുടർന്ന് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

ALSO READ: Crime : എടിഎമ്മിലേക്ക് എത്തിച്ച ഒന്നര കോടി തട്ടി; മുസ്ലിം ലീഗ് പഞ്ചായത്തംഗം അടക്കം നാല് പേർ അറസ്റ്റിൽ

പിടിയിലായവരെ ചോദ്യം ചെയ്തതിന് ശേഷമേ ഇവർ ആർക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത് എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരൂവെന്ന് പോലീസ് പറഞ്ഞു. പുനലൂർ ഡിവൈ.എസ്.പി വിനോദ്, തെന്മല എസ്ഐ ഡിജെ ശാലു, ലഹരിവിരുദ്ധ പോലീസ് വിഭാ​ഗം, ​ഗ്രേഡ് എസ്ഐ സജി, സിപിഒമാരായ അനൂപ്, അനീഷ് കുമാർ, വിഷ്ണു, സ്റ്റാൻലി, ഷിനോ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News