Norway Attack: നോർവേയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ 5 പേരെ അമ്പെയ്ത് കൊലപ്പെടുത്തി

അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും ഭീകരാക്രമണമാണോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൂര്‍ച്ചയേറിയ അമ്പുകള്‍ ആളുകളുടെ നെഞ്ചില്‍ എയ്ത് കൊള്ളിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 14, 2021, 09:45 AM IST
  • വടക്കന്‍ യൂറോപ്യന്‍ രാജ്യമായ നോര്‍വേയില്‍ അഞ്ച് പേരെ അമ്പെയ്ത് കൊലപ്പെടുത്തി.
  • ആക്രമണത്തിൽ 37 കാരനായ ഡാനിഷ് പൗരനെയാണ് പിടികൂടി.
  • അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും ഭീകരാക്രമണമാണോ നടന്നത് എന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
Norway Attack: നോർവേയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ 5 പേരെ അമ്പെയ്ത് കൊലപ്പെടുത്തി

കോങ്‌സ്ബര്‍ഗ്: നോർവേയിൽ (Norway) അമ്പുകൾ എയ്തുള്ള ആക്രമണത്തിൽ (Arrow attack) 5 പേർ കൊല്ലപ്പെട്ടു. ​ഗുരുതരമായി പരിക്കേറ്റ രണ്ട് പേ‌ർ ചികിത്സയിലാണ്. അക്രമിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്‌തതായി പൊലീസ്(Police) അറിയിച്ചു. 

37 കാരനായ ഡാനിഷ് പൗരനെയാണ് പിടികൂടിയത്. നേരത്തെ നോര്‍വീജിയന്‍ പൗരനാണ് ആക്രമണത്തിന് പിന്നിലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോങ്‌സ്ബര്‍ഗ് പട്ടണത്തിലെ തിരക്കേറിയ സൂപ്പര്‍മാര്‍ക്കറ്റിൽ വൈകുന്നേരം ആറുമണിക്കായിരുന്നു ആക്രമണം. അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും ഭീകരാക്രമണമാണോ നടന്നത് എന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. 

Also Read: Covid & Suicide : കോവിഡ് കാലത്ത് കുട്ടികളിൽ ആത്മഹത്യ പ്രവണതകൾ വർധിച്ചുവെന്ന് പഠനം

അവധിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും ആക്രമണത്തില്‍ പരിക്കേറ്റു. മൂര്‍ച്ചയേറിയ അമ്പുകള്‍ ആളുകളുടെ നെഞ്ചില്‍ എയ്ത് കൊള്ളിക്കുകയായിരുന്നു അക്രമി. ഞെട്ടിക്കുന്ന സംഭവമാണെന്നും സമഗ്ര അന്വേഷണം ആരംഭിച്ചുവെന്നും നോര്‍വേ പ്രധാനമന്ത്രി എര്‍ണാ സോള്‍ബെര്‍ഗ് പറഞ്ഞു.

Also Read: Nobel Peace Prize 2021: സമാധാനത്തിനുള്ള നൊബേൽ സമ്മാനം മാധ്യമ പ്രവർത്തകർക്കായി സമർപ്പിച്ച് മരിയ റെസ്സ

സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും ഭീകരാക്രമണമടക്കമുള്ള എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളില്‍ അക്രമണത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും പൊലീസ് ആരോപിച്ചു. സംഭവ സ്ഥലം പൊലീസ് അടച്ചു.

നേരത്തെ 2019ല്‍ മുസ്ലിം പള്ളിക്ക് (Mosque) നേരെ നോര്‍വേയില്‍ (Norway) വെടിവെപ്പുണ്ടായിരുന്നു. അതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു ആക്രമണം (Attack) ഉണ്ടാകുന്നത്. പത്ത് വര്‍ഷം മുമ്പ് വലതുതീവ്രവാദി ആന്ദ്രെസ് ബെഹ്‌റിങ് ബ്രീവിക് എന്നയാള്‍ 77 പേരെ കൊലപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News