Kerala Economic Conference 2025: കേരളത്തിന്റെ വികസന മാതൃകയും വെല്ലുവിളികളും; കേരള സാമ്പത്തിക കോൺഫറൻസിന് വെള്ളിയാഴ്ച തുടക്കം

Kerala Economic Association: ഫെബ്രുവരി 14 മുതൽ 16 വരെ കേരള ഇക്കണോമിക് കോൺഫറൻസ് 2025 സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ  ഫെബ്രുവരി 14 ന് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Feb 11, 2025, 06:57 PM IST
  • കേരളത്തിന്റെ ശ്രദ്ധേയമായ വികസന മാതൃകയും സാമൂഹിക പുരോഗതിയും ക്ഷേമ നയങ്ങളും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്
  • ഈ വികസന മാതൃകയും അതിൻറെ തുടർച്ചയുമാകും സമ്മേളനത്തിലെ പ്രധാന ചർച്ചാ വിഷയം
Kerala Economic Conference 2025: കേരളത്തിന്റെ വികസന മാതൃകയും വെല്ലുവിളികളും; കേരള സാമ്പത്തിക കോൺഫറൻസിന് വെള്ളിയാഴ്ച തുടക്കം

തിരുവനന്തപുരം: കേരളത്തിന്റെ വികസന മാതൃകയും അതിലെ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി കേരള ഇക്കണോമിക് അസോസിയേഷൻ (കെഇഎ) 2025 ഫെബ്രുവരി 14 മുതൽ 16 വരെ തിരുവനന്തപുരത്ത് കേരള ഇക്കണോമിക് കോൺഫറൻസ് 2025 സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ  ഫെബ്രുവരി 14 ന് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ വൈകുന്നേരം മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. രാജ്യത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ, ഗവേഷകർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. ഗുലാത്തി ഇൻസ്റ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ, സെൻട്രർ ഫോർ  ഡെവലപ്മെൻറ് സ്റ്റഡീസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും സാമ്പത്തിക കോൺഫറൻസിന്റെ ഭാഗമാകുന്നു.

കേരളത്തിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ  വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും വ്യവസായികൾക്കും ഒരു വേദി ഒരുക്കുകയാണ് കേരള എക്കണോമിക് കോൺഫറൻസിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിന്റെ ശ്രദ്ധേയമായ വികസന മാതൃകയും സാമൂഹിക പുരോഗതിയും ക്ഷേമ നയങ്ങളും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വികസന മാതൃകയും അതിൻറെ തുടർച്ചയുമാകും സമ്മേളനത്തിലെ പ്രധാന ചർച്ചാ വിഷയം.

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ പ്രൊഫ. കെ.എൻ. രാജ്, പ്രൊഫ. എം. കുഞ്ചാമൻ, പ്രൊഫ. കെ.കെ. സുബ്രഹ്മണ്യൻ, പ്രൊഫ. കെ.കെ. ജോർജ് എന്നിവരുടെ സ്മരണാർത്ഥം പ്ലീനറി സെഷനുകൾ ഉണ്ടായിരിക്കും. ഫെബ്രുവരി 16ന് കേരള സമ്പത്ത് വ്യവസ്ഥയുടെ സാധ്യതകളും വെല്ലുവിളികളും" എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ മുൻ ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസക്ക്,ശ്രീ സി.പി. ജോൺ തുടങ്ങിയവർ പങ്കെടുക്കും.

 ALSO READ: സാമ്പത്തിക സർവേ അവതരിപ്പിച്ച് ധനമന്ത്രി; ജിഡിപി 6.3-6.8%; പണപ്പെരുപ്പം നിയന്ത്രണത്തിൽ തുടരും

കേരളത്തിന്റെ വികസന മാതൃകയുടെ വിജയങ്ങളും വെല്ലുവിളികളും സമഗ്രമായി വിലയിരുത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ധനകാര്യ പ്രശ്നങ്ങൾ, പരിസ്ഥിതി മാറ്റങ്ങൾ, യുവാക്കളുടെ തൊഴിലില്ലായ്മ, ലിംഗ വിവേചനം, പ്രായമായ ജനസംഖ്യയുടെ പ്രശ്നങ്ങൾ, മനുഷ്യ-മൃഗ സംഘർഷങ്ങൾ, പ്രവാസികളുടെ പുനരധിവാസം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യപ്പെടും. ഇതോടനുബന്ധിച്ച് ഫെബ്രുവരി 13ന് പരിചരണ സമ്പദ് വ്യവസ്ഥ പ്രമേയമാക്കുന്ന പ്രീ കോൺഫറൻസ് ശില്പശാല സംഘടിപ്പിക്കുന്നു.

ഇത് ഈ മേഖലയെ കുറിച്ച് അക്കാദമികമായ ആഴത്തിലുള്ള ചർച്ചകൾക്ക് അനുയോജ്യമായ പശ്ചാത്തലം സൃഷ്ടിക്കും. കെ ഇ എ യുടെ നേതൃത്വത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സർവേയ്‌സ് ആൻഡ് സ്റ്റഡീസ് കേരളത്തിലെ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളെയും സേവന വിതരണത്തെയും കുറിച്ച് ഏറ്റെടുത്തിരിക്കുന്ന പഠനത്തിന് തയാറെടുക്കുകയും അരങ്ങൊരുക്കുകയും ഈ ശില്പശാലയുടെ ലക്ഷ്യമാണ് . അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, വിദ്യാർത്ഥികൾ  ഉൾപ്പെടെ 300 ലധികം പേരാണ് ഈ വിശാലമായ പഠനപ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകുന്നത്.

പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളുടെ വ്യാപ്തി, സേവന മേഖലകൾ എന്നിവയെ കുറിച്ചുള്ള കണ്ടെത്തലുകൾ കെയർ ഇക്കോണമിയുമായി ബന്ധപ്പെട്ട പ്ലീനറി  സെഷനിൽ  പഠന കോഡിനേറ്റർ പ്രൊഫസർ ഹരികുറിപ്പ് കെ കെ അവതരിപ്പിക്കും. പാൻ ഇന്ത്യാ പശ്ചാത്തലത്തിൽ പാലിയേറ്റീവ് കെയർ സേവനങ്ങളുടെ ലഭ്യതയും വ്യാപ്തിയും സംബന്ധിച്ച കണ്ടെത്തലുകൾ  ഈ അവതരണം നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News