Zomato Pro : സൊമാറ്റോയ്ക്ക് ഇനി പ്രോ പ്ലാനുകൾ ഇല്ല; പുതിയ പ്രീമിയം പ്ലാനുകൾ ഉടൻ പ്രഖ്യാപിക്കും

 Zomato Premium Plans : പുതിയ പ്രീമിയം പ്ലാൻ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് സൊമാറ്റോ തങ്ങളുടെ പ്രോ, പ്രോ പ്ലസ് സേവനങ്ങൾ പിൻവലിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 22, 2022, 06:28 PM IST
  • നിലവിലുള്ള പ്രീമിയം ഉപഭോക്താക്കൾക്ക് ഓഫർ കാലവാധി തീരുന്നത് വരെ തുടരാവുന്നതാണ്.
  • പുതിയ പ്രീമിയം പ്ലാൻ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് സൊമാറ്റോ തങ്ങളുടെ പ്രോ, പ്രോ പ്ലസ് സേവനങ്ങൾ പിൻവലിച്ചിരിക്കുന്നത്.
  • നേരത്തെ ഗോൾഡ് എന്ന് പേരിൽ അവതരിപ്പിച്ച പ്ലാനാണ് സൊമാറ്റോ പ്രോ എന്ന പേരിൽ അവതരിപ്പിച്ചത്.
  • നേരത്തെ പ്രോ പ്ലസ് എന്ന പ്രീമിയം പ്ലാനും സൊമാറ്റോ പിൻവലിച്ചിരുന്നു.
Zomato Pro : സൊമാറ്റോയ്ക്ക് ഇനി പ്രോ പ്ലാനുകൾ ഇല്ല; പുതിയ പ്രീമിയം പ്ലാനുകൾ ഉടൻ പ്രഖ്യാപിക്കും

ന്യൂ ഡൽഹി : പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ തങ്ങളുടെ പ്രീമിയം പ്ലാനുകൾ നിർത്തലാക്കി. സൊമാറ്റോ പ്രോ സൊമാറ്റോ പ്രോ പ്ലസ് എന്നീ പ്രീമിയം പ്ലാനുകളാണ് ഫുഡ് ഡെലിവിറി ആപ്പ് നിർത്തിലാക്കിയിരിക്കുന്നത്. നിലവിലുള്ള പ്രീമിയം ഉപഭോക്താക്കൾക്ക് ഓഫർ കാലവാധി തീരുന്നത് വരെ തുടരാവുന്നതാണ്. പുതിയ പ്രീമിയം പ്ലാൻ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് സൊമാറ്റോ തങ്ങളുടെ പ്രോ, പ്രോ പ്ലസ് സേവനങ്ങൾ പിൻവലിച്ചിരിക്കുന്നത്. 

നിലവിൽ കോവിഡാനന്തര സമയത്ത് ഉപഭോക്താക്കൾ വീട് വിട്ട് റെസ്റ്റോറന്റുകളിൽ പോകാൻ തുടങ്ങിയത് പ്രീമിയം പ്ലാനുകൾ അതും കൂടി ചേർത്ത് പരിഗണിക്കാൻ ആണ് സൊമാറ്റോ ശ്രമിക്കുന്നത്. 2020തിലാണ് സൊമാറ്റോ പ്രോ പ്ലാൻ അവതരിപ്പിക്കുന്നത്. തുടർന്ന് പ്രോ പ്ലസും കുടി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് സൗജന്യ ഡെലിവറി, കൂടുതൽ ക്യാഷ്ബാക്കുകൾ തുടങ്ങിയവയാണ് പ്രീമിയം പ്ലാനുകളിലൂടെ സൊമാറ്റോ നൽകുന്നത്. 

ALSO READ : UPI Payment : യുപിഐ ഇടപാടുകൾക്ക് പണം ഈടാക്കില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

നേരത്തെ ഗോൾഡ് എന്ന് പേരിൽ അവതരിപ്പിച്ച പ്ലാനാണ് സൊമാറ്റോ പ്രോ എന്ന പേരിൽ അവതരിപ്പിച്ചത്. നേരത്തെ പ്രോ പ്ലസ്  എന്ന പ്രീമിയം പ്ലാനും സൊമാറ്റോ പിൻവലിച്ചിരുന്നു. 

"ഞങ്ങളുടെ ഉപഭോക്താക്കൾക്കും ഹോട്ടൽ-കട ഉടമകൾക്കും ഈ രണ്ട് പ്ലാനുകൾ ഇഷ്ടമായിരുന്നു. എന്നാൽ അവർക്കായി കൂടുതൽ ഓഫറുകൾ അവതരിപ്പിക്കണം. പുതിയ പ്ലാനിനായി ഞങ്ങൾ ഉപഭോക്താക്കളിൽ നിന്നും റെസ്റ്റോറന്റ് ഉടമകളിൽ നിന്നും അഭിപ്രായം തേടിയിരുന്നു. അതിനാൽ ഞങ്ങൾ പുതിയ പ്ലാൻ ഉപഭോക്താക്കളെ ഇനി തേടുന്നില്ല" സൊമാറ്റോയുടെ വക്താവ് അറിയിച്ചു. 

ALSO READ : Netflix Subscription : നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്ഷൻ നിർത്തലാക്കേണ്ടതെങ്ങനെ? അറിയേണ്ടതെല്ലാം

നിലവിൽ പ്ലാനുള്ള ഉപഭോക്താക്കൾക്ക് ഓഫർ അവസാനിക്കുന്നത് വരെ തുടരാവുന്നതാണ്. അതേസമയം അതിന് ശേഷം പ്ലാൻ നീട്ടാൻ സാധിക്കുന്നതല്ല. മികച്ച ഒരു ഓഫർ നിറഞ്ഞ പ്ലാൻ ഉടൻ അവതരിപ്പിക്കുമെന്നും സൊമാറ്റോ അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News