Kerala Gold Rate: മാറ്റമില്ലാതെ സംസ്ഥാനത്ത് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

ഇന്നലെ 320 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ​ഗ്രാമിന് 40 രൂപയും കുറഞ്ഞിരുന്നു.    

Written by - Zee Malayalam News Desk | Last Updated : Aug 8, 2024, 01:09 PM IST
  • ചൊവ്വാഴ്ചയും കേരളത്തിലെ സ്വർണ വിലയിൽ ഇടിവുണ്ടായിരുന്നു.
  • പവന് 640 രൂപയും, ഗ്രാമിന് 80 രൂപയുമാണ് വില കുറഞ്ഞത്.
Kerala Gold Rate: മാറ്റമില്ലാതെ സംസ്ഥാനത്ത് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ പവന് 320 രൂപയും, ഗ്രാമിന് 40 രൂപയും കുറഞ്ഞിരുന്നു. നിലവിൽ ഒരു പവൻ സ്വ‌ർണത്തിന് 50,800 രൂപയും ​ഒരു ​ഗ്രാമിന് 6,350 രൂപയുമാണ് വില. 

ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വർണ നിരക്കാണിത്. ചൊവ്വാഴ്ചയും കേരളത്തിലെ സ്വർണ വിലയിൽ ഇടിവുണ്ടായിരുന്നു. പവന് 640 രൂപയും, ഗ്രാമിന് 80 രൂപയുമാണ് വില കുറഞ്ഞത്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി പവന് 960 രൂപയും, ഗ്രാമിന് 120 രൂപയുമാണ് വിലയിൽ ഇടിവുണ്ടായിരിക്കുന്നത്.

Also Read: Najeeb Kanthapuram: നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം; ഹർജി തള്ളി ഹൈക്കോടതി

ഓ​ഗസ്റ്റ് രണ്ടാം തിയ്യതി സംസ്ഥാനത്തെ സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് അന്ന് വില കൂടിയത്. ഒരു പവൻ സ്വർണത്തിന് അന്ന് 51,840 രൂപയും, 6,480 രൂപയുമായിരുന്നു വില. ഇതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്. 

സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് കുറവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 86.50 രൂപയാണ് വില. 8 ഗ്രാമിന് 692 രൂപ, 10 ഗ്രാമിന് 865 രൂപ, 100 ഗ്രാമിന് 8,650 രൂപ, ഒരു കിലോഗ്രാമിന് 86,500 രൂപ എന്നിങ്ങനെയാണ് വെള്ളി നിരക്കുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News