Today's Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വിലയറിയാം... ഇന്നത്തെ സ്വർണ നിരക്ക്

സ്വർണ്ണ വില ആദ്യമായി 50000 കടന്നത് മാർച്ച് 29 നായിരുന്നു.  അന്ന് ഒറ്റയടിക്ക് 440 രൂപ കൂടിയാണ് സ്വർണവില 50,400 രൂപയായത്. 

Written by - Zee Malayalam News Desk | Last Updated : Jun 26, 2024, 01:39 PM IST
  • ഒരു പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്.
  • ഇതോടെ പവന്റെ ഇന്നത്തെ വിപണി വില 52, 800 ആയി.
Today's Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വിലയറിയാം... ഇന്നത്തെ സ്വർണ നിരക്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഒരു പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന്റെ ഇന്നത്തെ വിപണി വില 52, 800 ആയി. ​ഗ്രാമിന് 6600 രൂപയുമായി. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് സ്വർണത്തിന്റെ വില കുറയുന്നത്. 

തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. 53000 ആയിരുന്നു തിങ്കളാഴ്ച ഒരു പവന് വില. ഇന്നലെ, ചൊവ്വാഴ്ച സ്വർണനിരക്കിൽ മാറ്റമുണ്ടായിരുന്നില്ല. ഈ മാസം 54,080 രൂപ വരെ സ്വർണവില ഉയര്‍ന്നിരുന്നു. ജൂണിലെ ഏറ്റവും കുറഞ്ഞ വില 52,560 രൂപയാണ്.

Also Read: Wild Elephant attack: അടിമാലിയിൽ കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

 

രാജ്യാന്തര വിപണിയിലെ മന്ദഗതിയാണ് കേരളത്തിലും സ്വര്‍ണ നിരക്കിനെ ബാധിച്ചിരിക്കുന്നത്. സ്വർണ്ണ വില ആദ്യമായി 50000 കടന്നത് മാർച്ച് 29 നായിരുന്നു.  അന്ന് ഒറ്റയടിക്ക് 440 രൂപ കൂടിയാണ് സ്വർണവില 50,400 രൂപയായത്. പിന്നീടുള്ള ദിവസങ്ങളില്‍ സ്വർണ്ണ വില ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് മെയ് തുടക്കത്തിൽ കുതിച്ചു കയറിയത്. 

ജൂണിലെ സ്വർണനിരക്ക് ഇങ്ങനെ

ജൂൺ 1 - ഒരു പവന് 160 രൂപ കുറഞ്ഞ് വിപണി വില 53200 രൂപയായി

ജൂൺ 2 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53200 രൂപ

ജൂൺ 3 -  ഒരു പവന് 320 രൂപ കുറഞ്ഞ് വിപണി വില 52880 രൂപയായി

ജൂൺ 4 - ഒരു പവന് 560 രൂപ ഉയർന്ന് വിപണി വില 53440 രൂപായായി

ജൂൺ 5 - ഒരു പവന് 160 രൂപ കുറഞ്ഞ് വിപണി വില 53280 രൂപയായി

ജൂൺ 6 - ഒരു പവന് 560 രൂപ ഉയർന്ന് വിപണി വില 53840 രൂപയായി

ജൂൺ 7 - ഒരു പവന് 240 രൂപ ഉയർന്ന് വിപണി വില 54080 രൂപയായി

ജൂൺ 8 - ഒരു പവന് 1,520 രൂപ കുറഞ്ഞ് വിപണി വില 52,560 രൂപയായി

ജൂൺ 9 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ

ജൂൺ 10 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ

ജൂൺ 11 - ഒരു പവന് 120 രൂപ ഉയർന്ന്  വിപണി വില 52,680 രൂപയായി

ജൂൺ 12 - ഒരു പവന് 240 രൂപ ഉയർന്ന് വിപണി വില 52,920 രൂപയായി

ജൂൺ 13 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,920 രൂപ

ജൂൺ 14 -ഒരു പവന് 200 രൂപ കുറഞ്ഞ് വിപണി വില 52,720 രൂപയായി

ജൂൺ 15 -ഒരു പവന് 200 രൂപ ഉയർന്ന് വിപണി വില 53,200 രൂപയായി

ജൂൺ 16 -സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,200 രൂപ

ജൂൺ 17 -ഒരു പവന് 160 രൂപ കുറഞ്ഞ് വിപണി വില 53040 രൂപയായി

ജൂൺ 18 -ഒരു പവന് 80 രൂപ കുറഞ്ഞ് വിപണി വില 52960 രൂപയായി

ജൂൺ 19 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52960 രൂപ

ജൂൺ 20 -ഒരു പവന് 160 രൂപ ഉയർന്ന് വിപണി വില 53120 രൂപയായി

ജൂൺ 21 -ഒരു പവന് 520 രൂപ ഉയർന്ന് വിപണി വില 53720 രൂപയായി

ജൂൺ 22 -ഒരു പവന് 80 രൂപ കുറഞ്ഞ് വിപണി വില 53,080 രൂപയായി

ജൂൺ 23-  സ്വർണവിലയിൽ മാറ്റമില്ല.  വിപണി വില 53,080 രൂപ

ജൂൺ 24 - ഒരു പവന് 80 രൂപ കുറഞ്ഞ് വിപണി വില 53,000 രൂപയായി

ജൂൺ 25 -. സ്വർണവിലയിൽ മാറ്റമില്ല.  വിപണി വില 53,000 രൂപ

ജൂൺ 26 - ഒരു പവന് 200 രൂപ കുറഞ്ഞ് വിപണി വില 52,800 രൂപയായി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News