Thiruvananthapuram : EPFO അംഗങ്ങൾക്ക് തങ്ങളുടെ പിഎഫ് ബാലൻസ് (PF Balance) അറിയാൻ നിരവധി സേവനങ്ങളാണ് ഇപിഎഫ്ഒ ഒരുക്കിയരിക്കുന്നത്. അതിൽ ഒരു സേവനമാണ് മിസ്ഡ് കോളിലൂടെ പിഎഫ് ബാലൻസ് അറിയാൻ സാധിക്കുന്നത്. ഇതിന് പുറമെ നിങ്ങൾക്ക് നിങ്ങളുടെ പിഎഫുമായി ബന്ധപ്പെട്ട് വേറെ എന്ത് സംശയമുണ്ടെങ്കിൽ EPFO ഔദ്യോഗിക വെബ്സൈറ്റിൽ പ്രേവശിച്ചാൽ ലഭിക്കുന്നതാണ്.
കഴിഞ്ഞ ദിവസം ഇപിഎഫ്ഒ തങ്ങളുടെ ട്വിറ്ററിൽ പിഫ് ബാലൻസ് എങ്ങനെ മിസ്ഡ് കോളിലൂടെ അറിയാൻ സാധിക്കുമെന്ന് അറിയിച്ചിരുന്നു. ഇപിഎഫ്ഒയുടെ ടോൾ ഫ്രീ നമ്പറായ 011-22901406 ലേക്ക് പിഎഫുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്ന് വിളിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ പിഫ് ബാലൻസ് എത്രയാണെന്ന് അറിയാൻ സാധിക്കുന്നതാണ്.
ALSO READ : EPFO Big Update! PF അക്കൗണ്ട് ഉടമയ്ക് അപകട മരണം സംഭവിച്ചാല്‍ നോമിനിയ്ക്ക് 8 ലക്ഷം...!!
Get your #PF Balance details by just giving a missed call on 011-22901406 from registered mobile number. #EPFO #EPF #SocialSecurity #Services pic.twitter.com/ftKZzyayTG
— EPFO (@socialepfo) November 23, 2021
ഇത് കൂടാതെ എസ്എംഎസിലൂടെയും നിങ്ങൾക്ക് നിങ്ങളുടെ പിഫ് ബാലൻസ് അറിയാൻ സാധിക്കുന്നതാണ്. EPFOHO<UAN> <LAN> എന്ന ഫോർമാറ്റിൽ 7738299899 എന്ന നമ്പറിലേക്ക് മെസേജ് ചെയ്യുക. ഇതിൽ LAN എന്ന് ഉദ്യോശിക്കുന്നത് നിങ്ങൾക്ക് ലഭിക്കേണ്ട് മെസേജ് ഏത് ഭാഷയിലാകണമെന്നാണ്.
ഉദ്ദാഹരണത്തിന് നിങ്ങൾ ഇപ്പോൾ ഇംഗ്ലീഷ് ഭാഷയിൽ മെസേജ് ലഭിക്കണമെങ്കിൽ UAN നമ്പറിന് ശേഷം ENG എന്ന് കൊടുക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇപിഎഫ്ഒയുമായി ഏത് നമ്പറാണ് നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ നമ്പറിൽ നിന്ന് തന്നെ വേണം മെസേജ് അയക്കാൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...