ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ചാണക്യന്റെ തന്ത്രങ്ങള്‍ വ്യക്തിജീവിതത്തില്‍ മാത്രമല്ല കര്‍മ്മരംഗത്തും ഉയര്‍ച്ചയും വിജയവും ഉറപ്പ് നല്‍കുന്നു. ജീവിതത്തിൽ വിജയം കരസ്ഥമാക്കാൻ ചാണക്യന്‍ നല്‍കുന്ന ചില ഉപദേശങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ജീവിതത്തില്‍ അത്യാവശ്യമായി വേണ്ട ഒരു വ്യക്തിഗുണമാണെങ്കിലും അമിതമായാല്‍ സത്യസന്ധതയും ദോഷം ചെയ്യുമെന്ന് ചാണക്യന്‍ പറയുന്നു. വളഞ്ഞു പുളഞ്ഞു വളരുന്ന മരങ്ങളെ അപേക്ഷിച്ച് നേരേ വളരുന്ന മരങ്ങളാണ് ആദ്യം വെട്ടിനീക്കപ്പെടുക.
ഏതൊരു കാര്യവും ചെയ്യുന്നതിന് മുമ്പ് എന്തിന് വേണ്ടി ഞാന്‍ ഈ കാര്യം ചെയ്യണം, അതിന്റെ പരിണിതഫലങ്ങള്‍ എന്തെല്ലാമായിരിക്കും, അതില്‍ വിജയിക്കാന്‍ എനിക്ക് സാധിക്കുമോ എന്നീ മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരങ്ങള്‍ ലഭിച്ചാല്‍ മാത്രം ആ ദൗത്യവുമായി മുന്നോട്ട് പോകുക.
മാറ്റത്തിന് മുമ്പില്‍ ഭയപ്പെടാതിരിക്കുക. ഭയം നിങ്ങളുടെ വിജയത്തിന് തടസ്സം സൃഷ്ടിക്കുന്നു. അതിനാൽ ഭയം അടുത്തുവരുമ്പോള്‍ ധീരതയാല്‍ നേരിട്ട് അതിനെ നശിപ്പിക്കുക.
സ്വന്തം തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുന്നത് പോലെ മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ പഠിക്കുക. ഒരുമയ്ക്ക് വില നല്‍കുകയും ഒറ്റക്കെട്ടായി മുന്നേറാന്‍ ശ്രമിക്കുകയും ചെയ്യുക.
ഒരു കാര്യം സംസാരിക്കുന്നതിന് മുമ്പ്, ആ സംസാരം ആവശ്യമാണോ അത് സത്യമാണോ മറ്റുള്ളവരെ അത് വേദനിപ്പിക്കുമോ എന്നുള്ള കാര്യങ്ങള്‍ ചിന്തിക്കുക. സംസാരിക്കുന്നതിനേക്കാള്‍ സംസാരിക്കാതിരിക്കുന്നതാണോ കൂടുതല്‍ ഉചിതമെന്നതും വിലയിരുത്തുക.
വിദ്യാഭ്യാസത്തെ ആത്മസുഹൃത്തായി കാണുക. വിദ്യാഭ്യാസമുള്ളവര്‍ സമൂഹത്തില്‍ എന്നും ആദരിക്കപ്പെടും. യുവത്വത്തേക്കാളും സൗന്ദര്യത്തേക്കാളും വിലമതിക്കുന്നത് വിദ്യാഭ്യാസവും അറിവുമാണെന്ന് ചാണക്യൻ പറയുന്നു.
സുഹൃത്തുക്കളെ കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. ഏതൊരു സൗഹൃദത്തിലും ചില നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉണ്ടായിരിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.