Neechabhanga Rajayoga: സെപ്റ്റംബർ മാസത്തിൽ ധനദാതാവായ ശുക്രന്‍ നീചരാശിയായ കന്നിയിലേക്ക് പ്രവേശിക്കും. അതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും നല്ലതും ചീത്തതുമായ അനുഭവങ്ങൾ കൊണ്ടുവരും. ഈ മൂന്ന് രാശികള്‍ക്ക് ഈ സമയം ഭാഗ്യവും അപ്രതീക്ഷിത ധനലാഭവും കരിയറിലും ബിസിനസിലും വൻ നേട്ടങ്ങളും ഉണ്ടാകും. ആ രാശികള്‍ ഏതെല്ലാമാണന്ന് അറിയാം...
Also Read: സെപ്റ്റംബറിലെ ഭാഗ്യ രാശികൾ ഇവരാണ്, ലഭിക്കും വൻ നേട്ടങ്ങൾ!
കന്നി (Virgo): കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നീചഭംഗ രാജയോഗം വളരെയധികം ശുഭകരമായിരിക്കും. ഈ രാജയോഗം ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് രൂപമെടുക്കുന്നത്. ഈ കാലയളവില്‍ ഇവരുടെ വ്യക്തിത്വത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടാകും, വ്യക്തിത്വം ആകര്‍ഷമാകും, വിവാഹിതരെ സംബന്ധിച്ചെടുത്തോളം ദാമ്പത്യം കൂടുതല്‍ സന്തോഷകരമാകും, കുടുംബത്തോടൊപ്പം സന്തോഷനിമിഷങ്ങള്‍ പങ്കിടാനുള്ള അവസരമുണ്ടാകും, ഈ കാലയളവില്‍ നിരവധി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ കഴിയും, അവിവാഹിതര്‍ക്ക് ഈ കാലയളവില്‍ നല്ല വിവാഹാലോചനകള്‍ വരും.
മകരം (Capricorn): നീചഭംഗ രാജയോഗത്തിന്റെ നേട്ടങ്ങള്‍ മകര രാശിക്കാർക്ക് ഗുണകരമായിരിക്കും. മകരം രാശിയില്‍ ജനിച്ച ആളുകളുടെ ഒമ്പതാമത്തെ ഭാവത്തിലാണ് ഈ രാജയോഗം പിറവിയെടുക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ തുണയോടെ വിജയവും ആഗ്രഹപൂര്‍ത്തീകരണവും സാധ്യമാകും. വരുമാനത്തിന്റെ നിരവധി സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. പുതിയ ജോലി തുടങ്ങും, കൂടാതെ ഈ കാലയളവില്‍ വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും, പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനുള്ള ഭാഗ്യമുണ്ടാകും, ജോലിയുമായി ബന്ധപ്പെട്ടും ബിസിനസുമായി ബന്ധപ്പെട്ടും നിരവധി യാത്രകള്‍ നടത്താൻ സാധ്യത. മംഗളകാര്യങ്ങളില്‍ പങ്കെടുക്കാൻ അവസരമുണ്ടാകും.
Also Read: നാഗമണിക്ക് കാവലിരിക്കുന്ന കരിനാഗം, അപൂർവ്വ വീഡിയോ വൈറൽ..!
ധനു (Sagittarius): ഇവർക്കും നീചഭംഗ രാജയോഗം അനുകൂലമാണ്. ഇവരുടെ കര്‍മ്മ ഭാവത്തിലാണ് ശുക്രന്‍ സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ജോലിക്കാര്യങ്ങളില്‍ പുരോഗതി ദൃശ്യമാകും, ബിസിനസിലും വളര്‍ച്ചയുണ്ടാകും, ഉദ്യോഗസ്ഥരായ ധനു രാശിക്കാര്‍ക്കും ഈ രാശിമാറ്റവും രാജയോഗവും അപ്രതീക്ഷിത നേട്ടങ്ങളും ഭാഗ്യങ്ങളും ലഭിക്കും. കരിയറില്‍ പുതിയ ഉയരങ്ങളിലെത്താന്‍ സാധിക്കും, പ്രമോഷനുള്ള സാധ്യതകള്‍ മുമ്പിലുണ്ട്. വ്യവസായികള്‍ക്ക് ഈ സമയം ധനലാഭമുണ്ടാകും. ബിസിനസ് വിപുലപ്പെടുത്താന്‍ സാധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.