Vastu Tips: ആഴ്‌ചയിലെ ഈ 2 ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂൽ വാങ്ങരുത്, പണി കിട്ടും!

Broom Tips: നിങ്ങൾ ഈ സമയം ഒരു ചൂൽ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക. അതായത് ആഴ്ചയിലെ ഈ രണ്ട് പ്രത്യേക ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂൽ വാങ്ങരുത്.

Written by - Ajitha Kumari | Last Updated : Oct 20, 2024, 03:35 PM IST
  • നിങ്ങൾ ഒരു ചൂൽ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക
  • ആഴ്ചയിലെ ഈ രണ്ട് പ്രത്യേക ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂൽ വാങ്ങരുത്
  • ഇതിലൂടെ നിങ്ങൾ ദാരിദ്ര്യം വിളിച്ചുവരുത്തും
Vastu Tips: ആഴ്‌ചയിലെ ഈ 2 ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂൽ വാങ്ങരുത്, പണി കിട്ടും!

Broom Vastu Tips: പൊതുവെ വീട് വൃത്തിയാക്കാൻ ഒരു ചൂൽ വാങ്ങുക എന്നത് സാധാരണമായ കാര്യമാണ്. അതുകൊണ്ടു തന്നെ നിങ്ങൾക്ക് ആഴ്‌ചയിൽ എപ്പോൾ വേണമെങ്കിലും ചൂല് വാങ്ങാം.  എന്നാൽ ഈ രണ്ട് ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂല് വാങ്ങാൻ പാടില്ല എന്നാണ് പറയുന്നത്.  ഇങ്ങനെ ചെയ്താൽ നെഗറ്റീവ് എനർജികൾ വീടിനുള്ളിൽ കടന്നുകൂടും അതിലൂടെ ആരും പ്രതീക്ഷിക്കാത്ത അപ്രിയ സംഭവങ്ങൾ നടക്കുമെന്നാണ് പറയുന്നത്.

Also Read: മിഥുന രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, കുംഭ രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!

കുടുംബത്തിൽ ധനനഷ്ടം 

ഹൈന്ദവ പുരാണമനുസരിച്ച്  ചൂലില്‍  ലക്ഷ്മീ ദേവി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഇതിനെ വീടിൻ്റെ സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും പ്രതീകമായും കണക്കാക്കുന്നു.  ചില ദിവസങ്ങളിൽ ചൂൽ വാങ്ങുന്നത് ധന നഷ്ടത്തിന് കാരണമായേക്കും എന്നാണ് പറയുന്നത്. മാത്രമല്ല ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും അലട്ടാൻ തുടങ്ങും.  അതുകൊണ്ട് നിങ്ങൾ ഈ രണ്ടു ദിനങ്ങളിൽ ചൂല് വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  ആ ദിനങ്ങൾ ഏതൊക്കെ അറിയാം... 

Also Read: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!

ഈ രണ്ട് ദിവസങ്ങളിൽ ഒരിക്കലും ചൂൽ വാങ്ങരുത് (Never buy a broom on these two days)

ജ്യോതിഷ പ്രകാരം ചൊവ്വ, ശനി ദിവസങ്ങളിൽ അബദ്ധത്തിൽ പോലും ചൂൽ വാങ്ങരുതെന്നാണ് പറയുന്നത്. ഇങ്ങനെ ചെയ്താൽ അമ്മ മഹാലക്ഷ്മി കോപിക്കും.  ഇതിനു കാരണം ഈ ദിവസങ്ങൾ ശ്രീരാമൻ്റെ കടുത്ത ഭക്തനായ ഹനുമാനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്.  മഹാവിഷ്ണുവിൻ്റെ അവതാരമാണല്ലോ ശ്രീരാമൻ. അതുകൊണ്ടുതന്നെ ഹനുമാനെ ആരാധിക്കുന്ന ദിവസങ്ങളിൽ ലക്ഷ്മി ദേവിയുടെ പ്രതീകമായ ചൂൽ വാങ്ങുന്നത് അശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഇക്കാരണം കൊണ്ട് ലക്ഷ്മീദേവി അസന്തുഷ്ടയാകുകയും വീട് ഉപേക്ഷിച്ചു പോകുകയും ചെയ്തേക്കാം.

Also Read: ബാങ്ക് ജീവനക്കാർക്ക് ഉടൻ ലഭിക്കും സന്തോഷ വാർത്ത.. ഡിസംബർ മുതൽ പ്രവർത്തി ദിനത്തിൽ മാറ്റമുണ്ടായേക്കും!

ചൂല് വാങ്ങാൻ 3 ശുഭദിനങ്ങൾ (3 auspicious days to buy a broom)

സനാതന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ചൂല് വാങ്ങാൻ ഏറ്റവും അനുകൂലമായ ദിവസങ്ങൾ എന്ന് പറയുന്നത് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളാണ്.  ഈ മൂന്ന് ദിവസങ്ങളിൽ ചൂൽ വാങ്ങി വീട്ടിൽ കൊണ്ടുവരുന്നത് മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും.  ഒപ്പം വീട്ടിൽ പോസിറ്റീവ് എനർജി അലതല്ലും.  ഈ ദിവസങ്ങളിൽ ചൂൽ വാങ്ങുന്നത് കുടുംബത്തിൽ ഐക്യത ഉണ്ടാക്കുകയും മുടങ്ങികിടന്ന ജോലികൾ പൂർത്തിയാക്കുകയും ചെയ്യും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News