Mangala Gauri Vrat 2023: ഹിന്ദു കലണ്ടർ അനുസരിച്ച് ശ്രാവണ്‍ മാസം നാളെ, അതായത് ജൂലൈ 4 മുതല്‍ ആരംഭിക്കുകയാണ്. ശ്രാവണ്‍ മാസത്തിലെ തിങ്കളാഴ്ചകൾ പോലെ, ചൊവ്വാഴ്ചകളും വളരെ പ്രത്യേകതയുള്ളതാണ്.
ഇത്തവണ ശ്രാവണ്‍ മാസം ആരംഭിക്കുന്നത് ചൊവ്വാഴ്ചയാണ്. ശ്രാവണ്‍ മാസത്തെ ചൊവ്വാഴ്ച ദിവസങ്ങളില്‍ മംഗള ഗൗരി വ്രതം (Mangala Gauri Vrat 2023) ആചരിക്കും. മംഗള ഗൗരി വ്രതം ആചരിയ്ക്കുന്നത് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകാന്‍ സഹായിയ്ക്കും.
വിവാഹിതരായ സ്ത്രീകളും അവിവാഹിതരായ പെൺകുട്ടികളും മംഗള ഗൗരി വ്രതം അനുഷ്ഠിക്കുന്നു. മംഗള ഗൗരി വ്രത ദിനത്തിൽ ശിവനെയും അമ്മ പാർവതിയെയുമാണ് ആരാധിക്കുന്നത്. മംഗള ഗൗരി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാൾക്ക് അഖണ്ഡമായ ഭാഗ്യവും സന്തോഷകരമായ ദാമ്പത്യ ജീവിതവും ലഭിക്കും. ഇതുകൂടാതെ, അവിവാഹിതരായ പെൺകുട്ടികൾ ആഗ്രഹിക്കുന്ന ഭർത്താവിനെ ലഭിക്കുന്നതിനും പുതുതായി വിവാഹിതരായ സ്ത്രീകൾ സന്താന ഭാഗ്യത്തിനും മംഗള ഗൗരി വ്രതം അനുഷ്ഠിക്കുന്നു.
ശ്രാവണ്‍ മാസത്തിൽ മഹാദേവനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും വേഗത്തിൽ നിറവേറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് ശ്രാവണ്‍ മാസത്തിൽ പൂജാപരിഹാരങ്ങൾ ചെയ്യേണ്ടത് അനിവാര്യമാണ് എന്ന് പറയുന്നത്.
ശ്രാവണ്‍ മാസത്തിലെ ചൊവ്വാഴ്ചകളില്‍ ഈ നടപടികള്‍ സ്വീകരിയ്ക്കുന്നത് ഉത്തമമാണ്...
ശ്രാവണ്‍ മാസത്തിലെ ചൊവ്വാഴ്ചകളിലാണ് മംഗള ഗൗരി വ്രതം അനുഷ്ഠിക്കുന്നത്. ഈ ശ്രാവണ്‍ മാസത്തെ ആദ്യ മംഗള ഗൗരി വ്രതം ആരംഭദിനമായ ജൂലൈ 4 ന് ആചരിയ്ക്കുന്നു. ഈ ദിവസം ത്രിപുഷ്‌കർ യോഗ പോലുള്ള ഐശ്വര്യ യോഗങ്ങളും രൂപപ്പെടുന്നുണ്ട്. ആ ഒരു സാഹചര്യത്തിൽ, ഈ ദിവസം പ്രത്യേക പൂജാവിധികള്‍ അനുഷ്ഠിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരും.
മംഗള ഗൗരി വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..
ചൊവ്വാഴ്ചത്തെ ദിവസം ഹനുമാന് സമർപ്പിച്ചിരിക്കുന്നു. ശ്രാവണ്‍ മാസത്തെ ആദ്യ ദിവസം അതായത് ചൊവ്വാഴ്ച ഹനുമാനെ പ്രത്യേകം പൂജിക്കുന്ന,, ആരാധിക്കുന്ന ദിവസമാണ്. ഈ ദിവസം ഹനുമാന് കുങ്കുമം, പ്രത്യേക വസ്ത്രം എന്നിവ സമർപ്പിക്കുക. കൂടാതെ മുല്ലപ്പൂ എണ്ണയിൽ വിളക്ക് കൊളുത്തി ആരതി നടത്തുക. ഇതിനുശേഷം, ഹനുമാന് പ്രിയപ്പെട്ട ലഡ്ഡൂ സമര്‍പ്പിക്കുക. ഇപ്രകാരം ചെയ്യുന്നത് ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റുകയും ഹനുമാന്‍ നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുകയും ചെയ്യും.
നിങ്ങളുടെ ജീവിതം ഏറെ ദുഃഖങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞതാണെങ്കിൽ, ശ്രാവണ്‍ മാസത്തിലെ ആദ്യ ചൊവ്വാഴ്ച, ആരാധന സമയത്ത് 'രാമരക്ഷ' ചൊല്ലുക. ഇത് ചെയ്യുന്നതിലൂടെ ശ്രീരാമൻ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കും.
തൊഴിൽ അല്ലെങ്കില്‍ ബിസിനസിൽ നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം നേടുന്നതിന്, വിവാഹിതരായ സ്ത്രീകൾക്ക് ശ്രാവണ്‍ മാസത്തിലെ ആദ്യ ചൊവ്വാഴ്ച മേക്കപ്പ് ഇനങ്ങൾ സമ്മാനിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ, ജാതകത്തിൽ ശുക്രൻ ശക്തി പ്രാപിക്കും, നിങ്ങൾക്ക് വളരെയധികം വിജയവും സന്തോഷവും ഐശ്വര്യവും ലഭിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും.
നിങ്ങളുടെ വീട്ടിലെ വാസ്തു ദോഷങ്ങൾ അകറ്റാൻ, ശ്രാവണ്‍ മാസത്തിലെ ആദ്യ ചൊവ്വാഴ്ച മഹാദേവനെ ഗംഗാജലമോ പാലോ ഉപയോഗിച്ച് അഭിഷേകം ചെയ്യുക. ഇതോടൊപ്പം 11 അല്ലെങ്കിൽ 21 കൂവളത്തിന്‍റെ ഇലകള്‍ 'ജയ് ശ്രീറാം' എന്ന് എഴുതി ശിവന് സമർപ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വീടിന്‍റെ വാസ്തു ദോഷങ്ങൾ മാറും.
ജാതകത്തിലെ ഗ്രഹദോഷങ്ങൾ അകറ്റാൻ ശ്രാവണ്‍ മാസത്തിലെ ആദ്യദിവസം ശിവഭഗവാനെ കറുത്ത എള്ള്, ഗംഗാജലം, തേൻ, സുഗന്ധം എന്നിവ വെള്ളത്തിൽ കലർത്തി അഭിഷേകം ചെയ്യുക. ഈ പ്രതിവിധി നിങ്ങളുടെ ബുദ്ധിമുട്ടുകളും തടസ്സങ്ങളും ഇല്ലാതാക്കും.
ഈ വര്‍ഷം ശ്രാവണ്‍ മാസം ജൂലൈ 4 ന് ആരംഭിച്ച് ആഗസ്റ്റ് 31 ന് അവസാനിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...