Mangal Margi 2023: ചൊവ്വ ഇടവം രാശിയിൽ നേർരേഖയിൽ; ഈ രാശിക്കാരുടെ സമയം പുതുവർഷത്തിൽ തെളിയും

Mangal Gochar 2023: ചൊവ്വയെ ധൈര്യം, ഊര്‍ജ്ജം, ഭൂമി എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. ചൊവ്വ മേടം, വൃശ്ചികം രാശികളുടെ അധിപനാണ്. പുതുവര്‍ഷത്തിലെ ആദ്യമാസത്തിൽ തന്നെ ചൊവ്വ സഞ്ചാരപാതയില്‍ മാറ്റം വരുത്തും. അതായത് 2023 ജനുവരി 13ന് ചൊവ്വ ഇടവം രാശിയില്‍ നേര്‍രേഖയില്‍ ചലിക്കാൻ തുടങ്ങും. അത് 5 രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി.

Written by - Ajitha Kumari | Last Updated : Dec 26, 2022, 09:02 PM IST
  • ചൊവ്വ ഇടവം രാശിയിൽ നേർരേഖയിൽ
  • പുതുവര്‍ഷത്തിലെ ആദ്യമാസത്തിൽ തന്നെ ചൊവ്വ സഞ്ചാരപാതയില്‍ മാറ്റം വരുത്തും
  • ഈ 5 രാശിക്കാരുടെ സമയം തെളിയും
Mangal Margi 2023: ചൊവ്വ ഇടവം രാശിയിൽ നേർരേഖയിൽ; ഈ രാശിക്കാരുടെ സമയം പുതുവർഷത്തിൽ തെളിയും

Mars Tarnsit 2023: ജ്യോതിഷ പ്രകാരം ഈ സമയത്ത് ചൊവ്വ ഇടവ രാശിയിൽ വക്രഗതിയിൽ ചലിക്കുകയാണ്.  എന്നാൽ 2023 ജനുവരി 13 മുതൽ ചൊവ്വ ഇടവ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കും.  ഇത്  12 രാശിക്കാരിലും വലിയ നേട്ടങ്ങൾ നൽകുമെങ്കിലും ഈ 5 രാശിക്കാരുടെ സമയം തെളിയും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം... 

Also Read: Rahu Transit 2023: രാഹു കൃപ: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി! 

ഇടവം (Taurus): ചൊവ്വ ഇടവ രാശിയിലാണ് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങുന്നത്. ഇക്കാരണത്താൽ ഇടവംരാശിക്കാർക്ക് അടിപൊളി ഗുണങ്ങൾ ലഭിക്കും. ഇവർക്ക്  കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ഏത് വലിയ ആഗ്രഹവും നിറവേറ്റാൻ ഈ സമയം നല്ലതാണ്. ദീർഘയാത്രയ്ക്ക് സാധ്യത.  ബിസിനസ്സിൽ പുതുതായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള ശരിയായ സമയമാണിത്. വീട്ടുകാരുടെ പിന്തുണയുണ്ടാകും.  

ചിങ്ങം (Leo): ചൊവ്വയുടെ നേര്രേഖയിലൂടെയുള്ള ചലനം ചിങ്ങം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ സമയം ഇവരുടെ ജോലിസ്ഥലത്തെ അന്തരീക്ഷം മികച്ചതായിരിക്കും. പുതിയ ടെൻഡറിന് അപേക്ഷിക്കുന്നത് നല്ലത്.  നിങ്ങളുടെ കഠിനാധ്വാനവും സത്യസന്ധതയും നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സഹായിക്കും.  ജോലിയിൽ മികച്ച ഫലങ്ങൾ ലഭിക്കും ഒപ്പം വൻ പുരോഗതിയും.

Also Read: Viral Video: ആക്രമിക്കാൻ ചെന്ന സിംഹത്തെ പഞ്ഞിക്കിട്ട് ആന..! വീഡിയോ വൈറൽ 

വൃശ്ചികം (Scorpio): ചൊവ്വയുടെ നേരിട്ടുള്ള സഞ്ചാരം വൃശ്ചിക രാശിക്കാർക്കും വളരെ നല്ലതായിരിക്കും.  തൊഴിലിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് ഈ സമയം വളരെ അനുകൂലമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപം നടത്താൻ സാധിക്കും. കരിയറിൽ പുരോഗതിയുണ്ടാകും.

ധനു (Sagittarius): ചൊവ്വയുടെ ഈ സഞ്ചാര മാറ്റം ധനു രാശിക്കാർക്ക് നല്ല നിക്ഷേപത്തിന് വഴിയൊരുക്കും ഒപ്പം നേട്ടങ്ങളും നൽകും. ഈ സമയം നിങ്ങളുടെ ജോലി പൂർത്തിയാക്കാനുള്ള തിരക്കിലായിരിക്കും നിങ്ങൾ. പുതിയ ജോലിക്കായുള്ള അന്വേഷണം അവസാനിക്കും. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുന്നത് ബന്ധം മികച്ചതാക്കാൻ സഹായിക്കും.

Also Read: Jupiter Transit 2023: വ്യാഴം മേട രാശിയിലേക്ക് സൃഷ്ടിക്കും ഗജലക്ഷ്മി രാജയോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം പൂത്തുലയും 

 

മീനം (Pisces): ചൊവ്വയുടെ ചലനത്തിലെ മാറ്റം മീനം രാശിക്കാരുടെ വ്യക്തിത്വത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരും.  ഈ സമയം നിങ്ങളിൽ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. കരിയറിൽ മികച്ച വിജയം നേടാൻ കഴിയും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാൻ കഴിയും. നിങ്ങളുടെ പ്രവൃത്തികളിൽ നിന്നും നല്ല ഫലങ്ങൾ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News