പണത്തോട് എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാൽ എല്ലാവർക്കും സമ്പത്ത് ലഭിച്ച് കൊള്ളണം എന്നില്ല. ലക്ഷ്മി കടാക്ഷം ഉള്ളവർക്ക് മാത്രമേ സമ്പത്ത് ഉണ്ടാവുകയുള്ളു. ലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടായാൽ ജീവിതം ലളിതവും അർഥ പൂർണവുമാകുന്നതായാണ് സങ്കൽപ്പം. എന്നാൽ ലക്ഷ്മി ദേവിക്ക് ഇഷ്ടമില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇവ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ചാണക്യ നീതി പ്രകാരം അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
സ്ഥാനമാനങ്ങൾ ദുരുപയോഗം ചെയ്യരുത്- പലരും സ്ഥാനമാനങ്ങൾ തെറ്റായി മുതലെടുത്ത് ദുർബലരായ ആളുകളെ ഉപദ്രവിക്കുകയും അപമാനിക്കുകയും അവരുടെ അവകാശങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നുവെന്ന് ചാണക്യനീതി പറയുന്നു. ഇത്തരക്കാരെ ലക്ഷ്മി ദേവിക്ക് ഇഷ്ടമല്ല. ഇവർക്ക് പിന്നീട് പ്രശ്നങ്ങളും പരാജയവും മാത്രമേ ഉണ്ടാകൂ.
പണത്തെ മോഹിക്കരുത്- ചാണക്യനീതി പ്രകാരം ഒരു വ്യക്തിയും മറ്റുള്ളവരുടെ സമ്പത്തിൽ അത്യാഗ്രഹം കാണിക്കരുത്. ജീവിതത്തിൽ പണം വരുന്നത് കഠിനാധ്വാനത്തിലൂടെ മാത്രമാണ്. കഠിനാധ്വാനമില്ലാത്ത പണം അധികകാലം നിലനിൽക്കില്ല. അത്യാഗ്രഹമുണ്ടായാൽ പിന്നീട് പല ദോഷങ്ങളും വരുന്നു.
ആളുകളെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കണം- ചാണക്യ നീതി അനുസരിച്ച്, മോശം കൂട്ടുകെട്ട് എല്ലായ്പ്പോഴും ദോഷം ചെയ്യും. ഇതുവരെ ആർക്കും ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല. ചാണക്യ നീതി അനുസരിച്ച്, ഒരു വ്യക്തി പണ്ഡിതന്മാരുമാർ വേദ ജ്ഞാനമുള്ളവർ എന്നിവർക്കൊപ്പം സഹവസിക്കണം. തെറ്റായ ശീലങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ ഭഗവതി വളരെ വേഗം ഉപേക്ഷിക്കും.
അനാവശ്യമായി പണം പാഴാക്കരുത്- അനാവശ്യമായി ചിലവഴിച്ചോ, ധൂർത്തടിച്ചോ പൈസ കളയരുത്, ഇത് ധന ലക്ഷ്മിയെ അപമാനിക്കുന്നത് പോലെയാണ്. ലക്ഷ്മിയെ ബഹുമാനിക്കാത്തവരെ ഭഗവതിയും കൈ വിടും .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...