Budhadithya Rajayoga: സൂര്യ-ബുധ സംയോഗത്തിലൂടെ ബുധാദിത്യ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം മാറി മറിയും

Surya Budh Yuti In Meen: രാശിമാറ്റം ജാതകരുടെ ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങളും കൊണ്ടുവരും. ജ്യോതിഷപ്രകാരം ബുധാദിത്യ രാജയോഗം രൂപപ്പെടാൻ പോകുകയാണ്. 3 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും. 

Written by - Ajitha Kumari | Last Updated : Mar 11, 2024, 10:32 AM IST
  • രാശിമാറ്റം ജാതകരുടെ ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങളും കൊണ്ടുവരും
  • ജ്യോതിഷപ്രകാരം ബുധാദിത്യ രാജയോഗം രൂപപ്പെടാൻ പോകുകയാണ്
  • 3 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും
Budhadithya Rajayoga: സൂര്യ-ബുധ സംയോഗത്തിലൂടെ ബുധാദിത്യ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം മാറി മറിയും

Significance Of Budhaditya Yoga: മീന രാശിയിൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്.  സൂര്യനും ബുധനും ഒരേ രാശിയിൽ കൂടിച്ചേരുമ്പോഴാണ് ഈ യോഗം ഉണ്ടാകുന്നത്. മാർച്ച് 7 ന് ബുധൻ മീന രാശിയിൽ പ്രവേശിച്ചു.  ഇനി മാർച്ച് 14 ന് സൂര്യൻ മീനത്തിൽ പ്രവേശിക്കും. ഇതിലൂടെ മീന രാശിയിൽ ബുധാദിത്യ യോഗം രൂപപ്പെടും.

ജ്യോതിഷ പ്രകാരം സമയാസമയത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും രാശി മാറുകയും അതിലൂടെ പല ശുഭ അശുഭ യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.  മീന രാശിയിൽ ഒരു വർഷത്തിന് ശേഷമാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...

Also Read: തിങ്കളാഴ്ച മഹാദേവന്റെ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും സർവ്വൈശ്വര്യങ്ങളും!

കുംഭം (Aquarius) 

Budhaditya Rajyog 2024: ഈ രാശിക്കാർക്ക് ബുധാദിത്യ യോഗം വളരെയധികം ലാഭനേട്ടങ്ങൾ നൽകും.  ഈ രാജയോഗം കുംഭ രാശിയുടെ ധനം സംസാരം എന്നീ ഭവനങ്ങളിൽ ആണ് ഉണ്ടാകുന്നത്. ഇതിലൂടെ നിങ്ങൾക്ക് സമയസമയത്ത് ആകസ്മിക ധനലാഭം ഉണ്ടാകും.  ഒപ്പം നിങ്ങളുടെ ബാങ്ക് ബാലൻസ് മുൻപ് ഉള്ളതിനേക്കാൾ വർധിക്കും. ജോലിയിൽ നല്ല അവസരം, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും.

മീനം (Pisces)

Budhaditya Rajyog 2024: ബുധാദിത്യ രാജയോഗത്തിലൂടെ ഈ രാശിക്കാരുടെ വരുമാനത്തിൽ വൻ നേട്ടങ്ങൾ കൊണ്ടുവരും. കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ ധനാഭാവത്തിലാണ് സൃഷ്ടിക്കാൻ പോകുന്നത്. ഇതിലൂടെ നിങ്ങളുടെ വരുമാനത്തിൽ പെട്ടെന്നുള്ള നേട്ടം ഉണ്ടാകും. ബന്ധങ്ങൾ ദൃശ്യമാകും, സന്താനങ്ങളുമായി ബന്ധപ്പെട്ട് ശുഭ വാർത്തകൾ ലഭിക്കും, നിക്ഷേപങ്ങളിൽ നിന്നും ലാഭമുണ്ടാകും. 

Also Read: ചൊവ്വ-ശുക്ര സംഗമം സൃഷ്ടിക്കും മഹാലക്ഷ്മി യോഗം; ഇത്തവണത്തെ ഹോളി ഇവർ ശരിക്കും പൊളിക്കും!

 

കന്നി (Virgo) 

Budhaditya Rajyog 2024: ഈ രാശിക്കാർക്കും ബുധാദിത്യ യോഗം അനുകൂല നേട്ടങ്ങൾ നൽകും. ഈ യോഗം നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തിലാണ് ഉണ്ടാകാൻ പോകുന്നത്. ഇതിലൂടെ വിവാഹിതരുടെ ജീവിതം സന്തോഷ പൂർണ്ണമായിരിക്കും. സന്താനഭാഗ്യം, ആഗ്രഹ സാഫല്യം, വ്യവസായികൾക്ക് ധനലാഭം എന്നിവയും ഈ സമയം ഉണ്ടാകും. 

മകരം (Capricorn): 

Budhaditya Rajyog 2024: മകരം രാശിക്കാർക്ക് മാർച്ച് 15 ന് ശേഷം വളരെയധികം നല്ല സമയം തുടങ്ങും.  ഈ സമയത്തെ ഇവർക്ക് ജോലിയിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങി വിജയം കൈവരിക്കാൻ കഴിയും. മതപരമായ പ്രവർത്തനങ്ങളിലേക്ക് മനസ്സ് ആകർഷിക്കപ്പെടും. ലാഭത്തിൻ്റെ പുതിയ സ്രോതസ്സുകൾ സൃഷ്ടിക്കും, അതുവഴി സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മികച്ചതാകും. തൊഴിൽ ചെയ്യുന്നവർക്ക് അനുകൂല സമയമാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News