ഇന്നത്തെ രാശിഫലം: ജീവിതത്തിലെ നിർണായകവും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുൻപ് ഇന്നത്തെ നിങ്ങളുടെ രാശിഫലം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇന്ന് ജ്യോതിഷപ്രകാരമുള്ള ഗ്രഹനിലകൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്നതിനെ ആശ്രയിച്ച് നിങ്ങളുടെ ദിവസത്തെക്കുറിച്ച് പദ്ധതികൾ തയ്യാറാക്കാം.
മേടം- കൃത്യനിഷ്ഠ പാലിക്കുക. പുതിയ ജോലി ലഭിക്കാൻ സാധ്യത. പഠനം മെച്ചപ്പെടും. വൈകുന്നേരത്തോടെ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
ഇടവം - നേത്രസംബന്ധമായ പ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മാത്രം സാമ്പത്തിക ഇടപാടുകൾ നടത്തുക. ആരോടും തർക്കിക്കരുത്. വെള്ള അരി ദാനം ചെയ്യുക.
മിഥുനം- ബന്ധുക്കളുമായി കലഹിക്കരുത്. ധനനഷ്ടത്തിന് സാധ്യത. കുടുംബത്തെ ഒരുമിച്ച് നിലനിർത്തുക. നെയ്യ് ദാനം ചെയ്യുക.
ALSO READ: Vastu Tips for Money: ഇക്കാര്യങ്ങളിൽ അശ്രദ്ധയുണ്ടായാൽ വീട്ടിൽ ലക്ഷീകടാക്ഷം ഉണ്ടാകില്ല
കർക്കടകം - വാഹനം ആർക്കും കടം കൊടുക്കരുത്. നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു ചെറിയ യാത്ര പോകാൻ സാധ്യതയുണ്ട്. ധാന്യങ്ങൾ ദാനം ചെയ്യുക.
ചിങ്ങം- നിസാര കാര്യങ്ങളിൽ ദേഷ്യപ്പെടരുത്. വീട്ടിലെത്തുമ്പോൾ സന്തോഷമുള്ള അന്തരീക്ഷം ഉണ്ടാകും. വീടിന്റെ അന്തരീക്ഷം പ്രസന്നമായിരിക്കും. മധുരമുള്ള അരി ദാനം ചെയ്യുക.
കന്നി- ബിസിനസ്സിൽ ലാഭം ഉണ്ടാകും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സുഹൃത്തുക്കളുമായി തർക്കിക്കരുത്. മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
തുലാം - നിങ്ങളുടെ ചിന്ത പോസിറ്റീവായി നിലനിർത്തുക. ബിസിനസ്സ് സ്ഥലത്ത് ആരുമായും ഇടപെടരുത്. പഠനത്തിൽ നേട്ടമുണ്ടാകും. വസ്ത്രങ്ങൾ ദാനം ചെയ്യുക.
വൃശ്ചികം- കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. മധുരപലഹാരം ദാനം ചെയ്യുക.
ധനു - സന്താനങ്ങളുടെ കാര്യത്തിൽ ആശങ്കയുണ്ടാകും. പിതാവിനെ അനുസരിക്കുക. പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും. അരി ദാനം ചെയ്യുക.
മകരം - നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ ശരിയായി നിറവേറ്റുക. വറുത്ത ഭക്ഷണം കഴിക്കരുത്. വെളുത്ത മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
കുംഭം - ബിസിനസുകാർ അവരുടെ ജോലിയിൽ പൂർണ്ണ ശ്രദ്ധ ചെലുത്തണം. ആർക്കും പണം കടം കൊടുക്കരുത്. ആരോഗ്യ പ്രശ്നങ്ങൾ അവസാനിക്കും. എള്ള് ദാനം ചെയ്യുക.
മീനം- ആരെയും ചതിക്കരുത്. യാത്ര ചെയ്യേണ്ടി വന്നേക്കാം. ശർക്കര ദാനം ചെയ്യുക. ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...